ഒടുവില്‍ ഇന്ത്യന്‍ ഇതിഹാസവും പറഞ്ഞു, 'അവനെ പുറത്താക്കേണ്ട സമയമായി'

മോശം ഫോമിലുള്ള അജിങ്ക്യ രഹാനെ ടീമില്‍ നിന്ന് ഇടവേളയെടുക്കേണ്ട സമയമായെന്ന് ഇന്ത്യന്‍ ഇതിഹാസ താരം വി.വി.എസ് ലക്ഷ്മണ്‍. ക്രീസിലുള്ളപ്പോഴുള്ള രഹാനെയുടെ ശരീരഭാഷയും ആത്മവിശ്വാസവും തൃപ്തികരമല്ലെന്നും ടീമിലെ അദ്ദേഹത്തിന്റെ ഭാവിയെ കുറിച്ച് ആശങ്കയുണ്ടെന്നും ലക്ഷ്മണ്‍ പറഞ്ഞു.

‘രഹാനയെക്ക് ടീമില്‍ നിന്ന് ഇടവേള നല്‍കേണ്ട സമയമായി. എനിക്കറിയില്ല ടീമിലെ അദ്ദേഹത്തിന്റെ ഭാവിയെന്താണെന്ന്. മികച്ച നിലവാരമുള്ള താരമാണ് രഹാനെ. അങ്ങനെയുള്ളവര്‍ ടീമിലേക്ക് തിരിച്ചെത്തും. പക്ഷെ ബാറ്റ് ചെയ്യാന്‍ ക്രീസിലുള്ളപ്പോള്‍ രഹാനെയുടെ ശരീരഭാഷയോ, ആത്മവിശ്വാസമോ ഒന്നും തന്നെ തൃപ്തികരമായിരുന്നില്ല. പരമ്പരയിലെ അഞ്ചാമത്തെ ടെസ്റ്റില്‍ രഹാനെയ്ക്ക് പകരം ഹനുമ വിഹാരിയെ കളിപ്പിക്കണം’ ലക്ഷ്മണ്‍ പറഞ്ഞു.

India vs Pakistan | Cricket is the last thing on anyone's mind: VVS Laxman  - The Statesman

Read more

ഇംഗ്ലണ്ടില്‍ തികച്ചും നിറംമങ്ങിയ പ്രകടമാണ് രഹാനെയുടേത്. ലോര്‍ഡ്സില്‍ അര്‍ദ്ധ സെഞ്ച്വറി പ്രകടനം നടത്തിയെങ്കിലും സ്ഥിരതയില്ല. ഓവലില്‍ നിര്‍ണ്ണായക റോളായിരുന്നു രഹാനെക്കുണ്ടായിരുന്നതെങ്കിലും അക്കൗണ്ട് തുറക്കും മുമ്പ് എല്‍ബിയില്‍ കുരുങ്ങി പുറത്തായി.