'രോഹിത്താണ് പരമ്പരയില്‍ ഞങ്ങളെ താളം കണ്ടെത്താന്‍ സഹായിച്ചത്'; പ്രശംസിച്ച് കോഹ്‌ലി

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നേട്ടത്തിനു പിന്നാലെ രോഹിത് ശര്‍മ്മയെ പുകഴ്ത്തി നായകന്‍ വിരാട് കോഹ്‌ലി രംഗത്ത്. രോഹിത്തിന്റെ ഉജ്ജ്വല ഇന്നിംഗ്‌സാണ് പരമ്പരയില്‍ ടേണിങ് പോയിന്റായി മാറിയതെന്ന് കോഹ്‌ലി ചൂണ്ടിക്കാട്ടി. ഇരുവരും തമ്മില്‍ ശത്രുതയിലാണെന്ന റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കെയാണ് കോഹ്‌ലിയുടെ ഈ പുകഴ്ത്തല്‍.

“ചെന്നൈയിലെ രണ്ടാം ടെസ്റ്റില്‍ രോഹിത് ആദ്യ ഇന്നിംഗ്സില്‍ നേടിയ 150 റണ്‍സ് 250 റണ്‍സിനു തുല്യമായിരുന്നു. ഈ ഇന്നിംഗ്‌സായിരുന്നു പരമ്പരയില്‍ ഞങ്ങളെ താളം വീണ്ടെടുക്കാന്‍ സഹായിച്ചത്. പരമ്പരയിലെ ടേണിങ് പോയിന്റും ഇതു തന്നെയായിരുന്നു. ചെന്നൈയിലെ രണ്ടാം ടെസ്റ്റില്‍ നേടിയ ഈ വിജയമാണ് എന്നെ ഏറ്റവുമധികം സന്തോഷിപ്പിച്ചത്.”

India vs England third Test: Fan breaches bio-bubble to meet Virat Kohli-  The New Indian Express

“ഞങ്ങളുടെ ബെഞ്ച് കരുത്ത് വളരെ മികച്ചതാണ്. ഇതു ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചും ശുഭസൂചനയാണ്. ലോക ക്രിക്കറ്റിലെ എല്ലാ ടീമുകളും കഴിവുള്ളവരാണ്. അതുകൊണ്ടു തന്നെ അവരെ തോല്‍പ്പിക്കുകയെന്നത് നാട്ടില്‍ വച്ചു പോലും കടുപ്പമാണ്. ഇപ്പോള്‍ ഞങ്ങള്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലെതത്തിയിരിക്കുന്നു. ഇനി അതില്‍ മികച്ച പ്രകടനം നടത്താനുള്ള ശ്രമങ്ങള്‍ നടത്തും” കോഹ്‌ലി പറഞ്ഞു.

Rohit Sharma on his batting position for Australia Tests,

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍ രോഹിത്താണ്. ഒരു സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കം 345 റണ്‍സാണ് രോഹിത് നേടിയത്.