എത്ര വലിയ താരമായാലും ഫോമില്ലെങ്കില്‍ പടിക്ക് പുറത്ത്, സൂപ്പര്‍ താരത്തെ ഒഴിവാക്കി ഇംഗ്ലണ്ട്

മോശം ഫോം തുടരുന്ന താരങ്ങളെ പ്രശസ്തി മുന്‍നിര്‍ത്തി ഇന്ത്യ ടീമില്‍ നിനിര്‍ത്തുമ്പോള്‍, മോശം ഫോമിലുള്ള സൂപ്പര്‍ താരത്തെ നാലാം ടെസ്റ്റിനുള്ള ടീമില്‍ നിന്ന് ഒഴിവാക്കി ഇംഗ്ലണ്ട്. സീനിയര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോസ് ബട്ട്‌ലറെയാണ് ഇംഗ്ലണ്ട് നാലാം ടെസ്റ്റില്‍ നിന്ന് ഒഴിവാക്കിയത്. പകരം സാം ബില്ലിംഗ്സിനെ ടീമിലുള്‍പ്പെടുത്തി.

ബട്ട്ലറിന് പകരം സാം ബില്ലിംഗ്സ് ടീമിലിടം നേടി. പരമ്പരയില്‍ അത്ര മികച്ച പ്രകടനമല്ലായിരുന്നു ബട്ടലര്‍ കാഴ്ചവയ്ക്കുന്നത്. മോശം ഫോമല്ല ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ടാണ് ജോസ് ബട്ട്‌ലറെ മാറ്റി നിര്‍ത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് ഐ.പി.എല്‍ രണ്ടാം പാദത്തില്‍ നിന്നും ബട്ട്ലര്‍ പിന്മാറിയിരുന്നു.

India vs England: Jos Buttler game for small, but significant role | Sports  News,The Indian Express

ക്രിസ് വോക്സും മാര്‍ക്ക് വുഡും ഓവലില്‍ നടക്കുന്ന നാലാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയ വോക്സ് വാര്‍വിക് ഷെയറിനൊപ്പം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

Cricket World Cup: England's Chris Woakes and Mark Wood play 'who tweeted that'? – UltraSports.TV

Read more

ബോളിംഗിന് പുറമേ മിഡില്‍ ഓര്‍ഡറില്‍ റണ്‍സ് നേടാനുള്ള വോക്സിന്റെ കഴിവും ഇംഗ്ലണ്ടിന് ഏറെ ഗുണകരമാകും. വുഡും വോക്സും ടീമിനൊപ്പം ചേര്‍ന്നത് ഇംഗ്ലണ്ടിന് നാലാം ടെസ്റ്റില്‍ ധാരാളം ബോളിംഗ് ഓപ്ഷനുകള്‍ നല്‍കും.