യുവതാരങ്ങളെ മാത്രം ആശ്രയിച്ച് കോഹ്‌ലിയ്ക്ക് എപ്പോഴും ആളാനാവില്ല; ഇത് വലിയ പാഠമെന്ന് ഇന്‍സമാം

ലീഡ്‌സില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്‌സിനും 76 റണ്‍സിനും പരാജയപ്പെട്ടതില്‍ വിലയിരുത്തലുമായി പാകിസ്ഥാന്‍ മുന്‍ താരം ഇന്‍സമാം ഉള്‍ ഹഖ്. സമീപകാലത്ത് പലപ്പോഴും യുവതാരങ്ങളാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചതെന്നും പക്ഷെ എല്ലായ്പ്പോഴും ഇത് പ്രതീക്ഷിക്കരുതെന്നും ഇന്‍സമാം പറഞ്ഞു.

‘ഇന്ത്യന്‍ ടീമിലെ ബാറ്റിംഗ് നിരയുടെ കാര്യമെടുത്താല്‍ രണ്ടു വര്‍ഷത്തോളമായി കോഹ്‌ലി സെഞ്ച്വറി നേടിയിട്ടില്ല. ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ എന്നിവരും വലിയ സ്‌കോര്‍ കണ്ടെത്താനാവാതെ വിഷമിക്കുകയാണ്. സമീപകാലത്തു പലപ്പോഴും യുവതാരങ്ങളാണ് ഇന്ത്യയെ പ്രതിസസന്ധി ഘട്ടങ്ങളില്‍ നിന്നും രക്ഷിച്ചിട്ടുള്ളത്. റിഷഭ് പന്ത് ഒരുപാട് റണ്‍സ് നേടിയിരുന്നു. രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ എന്നിവരും ബാറ്റിംഗില്‍ സംഭാവന ചെയ്തിട്ടുണ്ട്.’

IND vs ENG 1st Test Dream11 Prediction: Playing11, Fantasy Tips, Live

‘വലിയ പരമ്പരകളില്‍ പരിചയസമ്പന്നരായ താരങ്ങള്‍ ടീമിനെ മുന്നില്‍ നിന്നു നയിച്ചില്ലെങ്കില്‍ അതു ഇന്ത്യയെ കുഴപ്പത്തിലാക്കും. യുവതാരങ്ങള്‍ വളരെ നന്നായി പെര്‍ഫോം ചെയ്യുന്നുണ്ട്, പക്ഷെ സീനിയര്‍ താരങ്ങള്‍ അവര്‍ക്കു വഴികാണിക്കണം. പുജാര, രഹാനെ, കോഹ്‌ലി എന്നിവര്‍ മികച്ച സ്‌കോര്‍ നേടണം. സീനിയര്‍ താരങ്ങള്‍ സ്ഥിരമായി സമ്മര്‍ദ്ദത്തിലായാല്‍ യുവതാരങ്ങളും റണ്‍സെടുക്കാന്‍ വിഷമിക്കും. ഇതാണ് ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഇപ്പോള്‍ ഇന്ത്യക്കു സംഭവിക്കുന്നത്’ ഇന്‍സമാം പറഞ്ഞു.