ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്തിരുന്നെങ്കിലും ഇതു തന്നെ സംഭവിച്ചേനെ; തുറന്നടിച്ച് ഇന്‍സമാം

ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് കോഹ്‌ലിയുടെ തീരുമാനത്തെ വിമര്‍ശിച്ച് പാകിസ്ഥാന്‍ മുന്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹഖ്. രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തെറിഞ്ഞ ഇന്ത്യ ബോളിംഗ് തന്നെയായിരുന്നു തിരഞ്ഞെടുക്കേണ്ടിയിരുന്നതെന്നും ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്തിരുന്നതെങ്കിലും ഇത് തന്നെ സംഭവിച്ചേനെ എന്നും ഇന്‍സമാം പറഞ്ഞു.

‘നിങ്ങള്‍ ഇവിടെ ടോസ് നേടിയപ്പോള്‍ ഇംഗ്ലണ്ടിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു വേണ്ടത്. കാരണം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നിങ്ങള്‍ തോല്‍പ്പിച്ച ഒരു ടീമാണത്. അവരുടെ ബാറ്റിംഗ് നിരയില്‍ നിങ്ങള്‍ അത്രമേള്‍ നാശം വിതച്ചതാണ്. ഇംഗ്ലണ്ട് ആദ്യ ബാറ്റ് ചെയ്തിരുന്നെങ്കില്‍ 78 ന് ഓള്‍ഔട്ടായില്ലെങ്കിലും ഒന്നാം ഇന്നിംഗ്‌സില്‍ അധിക റണ്‍സ് നേടില്ലായിരുന്നു.’

Rohit Sharma average | The home-away average gulf: Rohit Sharma tops unwanted list with unfulfilling 26 in SCG Test | Cricket News

‘ഒരു ഘട്ടത്തിലും ഇംഗ്ലണ്ട് ബോളര്‍മാര്‍ക്ക് വെല്ലുവിളിയുയര്‍ത്താന്‍ ഇന്ത്യയ്ക്കായില്ല. ഒരു ക്രിക്കറ്റ് കളിക്കാരനെന്ന നിലയില്‍, പിച്ചിന്റെ സ്വഭാവം എന്തു തന്നെയായാലും, സ്വിംഗോ സ്പിന്നോ ഉണ്ടെങ്കിലും, നിങ്ങള്‍ 25-30 പന്തുകള്‍ കളിച്ചിട്ടുണ്ടെങ്കില്‍, നിങ്ങളുടെ കണ്ണുകള്‍, നിങ്ങളുടെ കണ്ണുകളുടെ ഏകോപനം, നിങ്ങളുടെ കൈ കോര്‍ഡിനേഷന്‍, ഇവയെല്ലാം പിച്ചില്‍ ശീലമാകും. എന്നാല്‍ അധിക ബോളുകള്‍ നേരിട്ട രോഹിത്തില്‍ നിന്നും കോഹ്‌ലിയില്‍ നിന്നും ഇത്തരമൊരു ഉത്തരവാദിത്വം ഉണ്ടായില്ല’ ഇന്‍സമാം പറഞ്ഞു.