ജഡേജയെ നേരത്തെ ഇറക്കിയത് അവനെ രക്ഷിക്കാന്‍; തുറന്നടിച്ച് സല്‍മാന്‍ ബട്ട്

ഓവലില്‍ നടക്കുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ മോശം ഫോമിലുള്ള ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ ആറാം നമ്പരിലാണ് കളിക്കാനിറങ്ങിയത്. അഞ്ചാം നമ്പരില്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് ബാറ്റ് ചെയ്യാനിറങ്ങിയത്. വലം കൈ-ഇടം കൈ ബാറ്റിംഗ് കോമ്പിനേഷന്‍ കണ്ടായിരുന്നു ഈ നീക്കം. എന്നാല്‍ മോശം ഫോമിലുള്ള രഹാനെയെ രക്ഷിക്കാനാണ് ജഡേജയെ ബാറ്റിംഗ് ഓര്‍ഡറില്‍ നേരത്തെ ഇറക്കിയതെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് പാക് മുന്‍ താരം സല്‍മാന്‍ ബട്ട്.

‘വ്യക്തമായും ഇന്ത്യയുടെ മധ്യനിര അവരില്‍ നിന്ന് പ്രതീക്ഷിച്ച നിലയില്‍ പ്രകടനം നടത്തിയിട്ടില്ല. ടീം മാനേജ്മെന്റില്‍ നിന്ന് അവര്‍ക്ക് പിന്തുണ ലഭിച്ചു. അതിനാലാണ് അവര്‍ തുടര്‍ച്ചയായ പരാജയങ്ങള്‍ക്കിടയിലും കളിക്കുന്നത്. കോഹ് ലി വ്യാഴ്‌ഴ്ച മധ്യനിരയില്‍ ഇടംകയ്യനായ രവീന്ദ്ര ജഡേജയെ ഇറക്കി പരീക്ഷിച്ചു. ഇംഗ്ലീഷ് ബോളര്‍മാരുടെ ലൈന്‍ ആന്‍ഡ് ലെങ്ത് ശല്യപ്പെടുത്താനുള്ള ശ്രമത്തോടെയാണ് ഈ നീക്കം. എന്നാല്‍ ഇംഗ്ലണ്ടിന്റെ ബോളര്‍മാര്‍ അതിനെ നന്നായി നേരിട്ടു.’

If Virat Kohli is the angry Bachchan, Ajinkya Rahane is Palekar' | Sports  News,The Indian Express

Read more

‘എന്റെ അഭിപ്രായത്തില്‍ അതൊരു വലിയ നീക്കമായിരുന്നില്ല. മോശം ഫോമിലുള്ള രഹാനെയെ രക്ഷിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ആ നീക്കമെന്നാണ് ഞാന്‍ മനസിലാക്കുന്നത്’ ബട്ട് പറഞ്ഞു. എന്നാല്‍ ജഡേജയെ നേരെത്തെ ഇറക്കിയ ഈ പദ്ധതി വലിയ ഫലം കണ്ടില്ല. 10 റണ്‍സ് മാത്രമാണ് ജഡേജക്ക് നേടാനായത്. പിന്നാലെ എത്തിയ രഹാനെയും പതിവ് തെറ്റക്കാതെ മടങ്ങി.