ബോളര്‍മാരെ മാറ്റാമെങ്കില്‍ എന്തുകൊണ്ട് ബാറ്റ്‌സ്മാന്‍മാരെ ആയിക്കൂടാ?; അതൃപ്തി പരസ്യമാക്കി സഹീര്‍ ഖാന്‍

മോശം പ്രകടനം പുറത്തെടുത്തും അജിങ്ക്യ രാഹനെയെ പോലുള്ള ബാറ്റ്‌സ്മാന്‍മാര്‍ക്ക് തുടരെ അവസരം നല്‍കുന്ന ഇന്ത്യന്‍ ടീമിന്റെ നടപടിയെ വിമര്‍ശിച്ച് മുന്‍ പേസര്‍ സഹീര്‍ ഖാന്‍. ബോളര്‍മാരെ മാറ്റാമെങ്കില്‍ എന്തുകൊണ്ട് ബാറ്റ്‌സ്മാന്‍മാരെ മാറ്റിക്കൂടായെന്നും ബോളര്‍മാരുടെയും ജോലിഭാരവും പരിഗണിക്കേണ്ടതുണ്ടെന്നും സഹീര്‍ ഖാന്‍ പറഞ്ഞു.

‘ടീമില്‍ നിങ്ങള്‍ ബോളര്‍മാരുടെ ജോലിഭാരവും പരിശോധിക്കേണ്ടതുണ്ട്. നിങ്ങള്‍ ഫോം അടിസ്ഥാനമാക്കിയുള്ള തീരുമാനങ്ങള്‍ എടുക്കുകയും വ്യവസ്ഥകള്‍ നോക്കുകയും വേണം. ഇപ്പോള്‍ നിങ്ങള്‍ക്ക് പരമ്പര നഷ്ടപ്പെടുത്താന്‍ കഴിയില്ല. അതിനാല്‍ പരമ്പര നേടാന്‍ അതിനനുസരിച്ച് നിങ്ങള്‍ മാറേണ്ടതുണ്ട്. ബോളര്‍മാരെ മാറ്റാന്‍ കഴിയുമെങ്കില്‍, എന്തുകൊണ്ട് ബാറ്റ്‌സ്മാന്‍മാരെ ആയിക്കൂടാ?’

He can't think Ajinkya Rahane has played 80 Tests so he knows his job': Maninder Singh's advice to coach Ravi Shastri | Cricket - Hindustan Times

‘ഈ ടീമിന് ധാരാളം കഴിവുള്ള കളിക്കാര്‍ ഉണ്ട്. അതില്‍ ഈ ടീമിന് അഭിവൃദ്ധി പ്രാപിക്കാനും കൂടുതല്‍ ഉയരങ്ങള്‍ നേടാനും കഴിയും. ബെഞ്ച് ശക്തി അതിശയകരമാണ്. നിശ്ചയിച്ചിട്ടുള്ള പരാമീറ്ററുകളും ലക്ഷ്യങ്ങളും വളരെ ഉയര്‍ന്നതാണ്’ സഹീര്‍ ഖാന്‍ പറഞ്ഞു.

ENG vs IND 4th Test | Shardul Thakur returns to XI; Umesh Yadav replaces Ishant Sharma as India put to bat | Cricket News – India TV

Read more

നാലാം ടെസ്റ്റില്‍ മുഹമ്മദ് ഷമി ഇഷാന്ത് ശര്‍മ്മ എന്നിവരെ പുറത്തിരുത്തി ഉമേഷ് യാദവ് ശര്‍ദുല്‍ താക്കൂര്‍ എന്നിവരെയുമാണ് ഇന്ത്യ ഇറങ്ങിയത്. എന്നാല്‍ പരമ്പരയില്‍ ഇതുവരെ ഇന്ത്യ ബാറ്റിംഗ് നിരയില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല.