ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഇന്ത്യയ്ക്ക് ജയിക്കണമെങ്കില്‍ അക്കാര്യം സംഭവിക്കണം; വിലയിരുത്തലുമായി ആകാശ് ചോപ്ര

ഇന്ത്യയുടെ ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം ഇന്ന് ആരംഭിക്കും. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രഫോഡിലാണ് മത്സരം. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. അതിനാല്‍ സ്വന്തം മണ്ണില്‍ പരമ്പര കൈവിടാതിരിക്കാന്‍ ഇംഗ്ലണ്ടിന് ജയിച്ചേ തീരു. ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഇന്ത്യയ്ക്ക് ജയിക്കണമെങ്കില്‍ കോഹ്‌ലിയ്ക്ക് ടോസ് നഷ്ടപ്പെടണമെന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ താരം ആകാശ് ചോപ്ര.

‘വിരാട് കോഹ്‌ലിക്ക് വീണ്ടും ടോസ് നഷ്ടപ്പെടണമെന്ന് ഞാന്‍ പറയും. കോഹ്ലിയ്ക്ക് ടോസ് നഷ്ടപ്പെടുമ്പോള്‍ തീര്‍ച്ചയായും നമ്മള്‍ വിജയിക്കും. ടോസ് നഷ്ടപ്പെട്ടാല്‍ കോഹ്ലി എല്ലാം ക്രമപ്പെടുത്തും. എന്നാല്‍ ജോ റൂട്ട് ടോസ് നേടിയാല്‍ ഇംഗ്ലണ്ട് കുടുങ്ങും. അവര്‍ ടോസ് നേടി ആദ്യം പന്തെറിഞ്ഞ ലോര്‍ഡ്‌സിലും ഓവലിലും അവര്‍ തോറ്റിരുന്നു’ ചോപ്ര പറഞ്ഞു.

Match referee sent the toss coin to lab' - Twitter reacts after Virat Kohli  finally wins the toss in England

ഇന്ത്യന്‍ ടീമില്‍ മാറ്റമുണ്ടേയേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. മോശം ഫോമിലുള്ള അജിങ്ക്യ രാഹനെയെ നിര്‍ണായക മത്സരത്തിലും ഇറക്കി ഇന്ത്യ മണ്ടത്തരം കാണിച്ചേക്കില്ല. പകരം ഹനുമ വിഹാരി ടീമില്‍ സ്ഥാനം പിടിച്ചേക്കും. ഇംഗ്ലണ്ടില്‍ കൗണ്ടിയടക്കം കളിച്ചുള്ള അനുഭവസമ്പത്ത് വിഹാരിക്കുണ്ട്. ഇന്ത്യക്കായി 12 മത്സരം കളിച്ച് വിഹാരി 624 റണ്‍സ് നേടിയിട്ടുണ്ട്.

IPL 2019 Auction: Delhi Capitals bag Hanuma Vihari for Rs 2 crore - Sports  News

ജഡേജക്ക് പകരം അശ്വിനെ ഇന്ത്യ ഇറക്കിയേക്കും. ഓള്‍ഡ് ട്രഫോര്‍ഡില്‍ സ്പിന്നിന് നിര്‍ണ്ണായക സ്വാധീനമുള്ളതിനാല്‍ അശ്വിനെ ഇറക്കാനാണ് സാധ്യത. ബാറ്റംഗിലും നിര്‍ണ്ണായക പ്രകടനം കാഴ്ചവെക്കാന്‍ അശ്വിന് മികവുണ്ട്. ബുംറക്ക് വിശ്രമം നല്‍കി പകരം മുഹമ്മദ് ഷമിയെ ഇന്ത്യ അഞ്ചാം മത്സരത്തിലേക്ക് തിരിച്ചെത്തിക്കാനും സാധ്യതയുണ്ട്. പരിക്കിനെ തുടര്‍ന്ന് രോഹിത് ശര്‍മ്മ പുറത്തിരുന്നാല്‍ മായങ്ക് അഗര്‍വാള്‍ ടീമിലിടം പിടിക്കും.

Long-distance running, meditation helped me improve: Mayank Agarwal |  Cricket – Gulf News

സാധ്യത ടീം: രോഹിത് ശര്‍മ്മ\ മായങ്ക് അഗര്‍വാള്‍, കെ.എല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്ലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ\ ഹനുമ വിഹാരി, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ\ ആര്‍.അശ്വിന്‍, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ\മുഹമ്മദ് ഷമി, ശര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്.