സെഞ്ച്വറിയോടെ ആയിരിക്കും അവന്‍ പരമ്പര അവസാനിപ്പിക്കുക; പ്രവചിച്ച് ബ്രാഡ് ഹോഗ്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവശേഷിക്കുന്ന മത്സരത്തില്‍ ഏതിലെങ്കിലും ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മ സെഞ്ച്വറി നേടുമെന്ന പ്രവചനവുമായി ഓസീസ് മുന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്. ഇന്ത്യയ്ക്ക് പുറത്തും ടെസ്റ്റ് തലത്തില്‍ താന്‍ കൂടുതല്‍ അംഗീകാരങ്ങള്‍ അര്‍ഹിക്കുന്നുവെന്ന് രോഹിത് കാണിച്ചു തന്നെന്ന് ഹോഗ് പറഞ്ഞു.

‘ഇംഗ്ലണ്ടില്‍ രോഹിത് ശര്‍മ്മ തന്റെ ബാറ്റിംഗ് ക്രമീകരിച്ച രീതി അവിശ്വസനീയമാണ്. ടെസ്റ്റ് ക്രിക്കറ്റിലെ രോഹിത്തിന്റെ ഫോമിനെ വിമര്‍ശിക്കുന്ന കമന്റേറ്റര്‍മാരില്‍ ഒരാളാണ് ഞാന്‍. ഈ പരമ്പരയില്‍ ഇതുവരെ ഒരു സെഞ്ച്വറി നേടിയിട്ടില്ലെങ്കിലും താന്‍ ഒരു ക്ലാസ് ആക്റ്റ് ആണെന്ന് രോഹിത് തെളിയിച്ചു. ഇന്ത്യയ്ക്ക് പുറത്തും ടെസ്റ്റ് തലത്തില്‍ കൂടുതല്‍ അംഗീകാരങ്ങള്‍ അര്‍ഹിക്കുന്നുവെന്നും അദ്ദേഹം കാണിച്ചു. ഈ പരമ്പര അവസാനിക്കുന്നതിന് മുമ്പ് അവന്‍ ഒരു സെഞ്ച്വറി നേടുമെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. അത് അവന്‍ അര്‍ഹിക്കുന്നുണ്ട്’ ഹോഗ് പറഞ്ഞു.

Eng Vs Ind 3rd Test: Rohit Sharma This Upper Cut Becomes Talk Of Town,  Becomes Viral Video - Eng Vs Ind 3rd Test: रोहित शर्मा का यह गजब छक्का बना  चर्चा का

ടെസ്റ്റില്‍ നേരത്തെ തന്നെ ഇന്ത്യ അവസരം നല്‍കേണ്ടിയിരുന്ന താരമായിരുന്നെങ്കിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ വരവോടെയാണ് രോഹിതിന് ടീമില്‍ സ്ഥിര സാന്നിധ്യമാവാന്‍ സാധിച്ചത്. ഇംഗ്ലണ്ട് പര്യടനത്തിലും മികച്ച പ്രകടനം തുടരുന്ന രോഹിത് ശര്‍മ പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഓപ്പണറായിരുന്നു.