'റൂട്ട് ഒരു അന്യഗ്രഹജീവി'; താരത്തിന് മുന്നില്‍ തല കുനിക്കുന്നെന്ന് ഇന്ത്യന്‍ മുന്‍ താരം

ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ വെടിക്കെട്ട് പ്രകടനം കാഴ്ചവെയ്ക്കുന്ന ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിനെ പ്രശംസ കൊണ്ട് മൂടി ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര. റൂട്ടിന്റെ പ്രകടനം അവിശ്വസനീയമാണെന്നും താരം മറ്റേതോ ഗ്രഹത്തില്‍ നിന്നുള്ളയാളാണെന്നും ചോപ്ര ആശ്ചര്യത്തോടെ പറയുന്നു.

‘ജോ റൂട്ട്, നിങ്ങള്‍ എന്താണ് കഴിക്കുന്നത്? ഞങ്ങള്‍ നിങ്ങളുടെ മുന്നില്‍ തല കുനിക്കുന്നു. നിങ്ങള്‍ മൂന്ന് ടെസ്റ്റ് മത്സരം കളിക്കുകയും മൂന്ന് സെഞ്ച്വറികള്‍ നേടുകയും അതില്‍ തന്നെ 180 റണ്‍സ് നേടുകയും ചെയ്തു. ഈ പ്രകടനം അവിശ്വസനീയമാണ്, അവന്‍ വേറേതോ ഗ്രഹത്തില്‍ നിന്നുള്ളയാളാണ്. ഈ വര്‍ഷം പൂര്‍ണ്ണമായും അദ്ദേഹത്തിന്റെ പേരിലാണ്’ ചോപ്ര പറഞ്ഞു.

Aakash Chopra picks India's playing XI for the first T20I against Australia

ലീഡ്സില്‍ 165 ബോളുകള്‍ നേരിട്ട് റൂട്ട് 14 ഫോറുകളുടെ അകമ്പടിയില്‍ 121 റണ്‍സെടുത്താണ് പുറത്തായത്. ഈ പരമ്പരയിലെ താരത്തിന്റെ മൂന്നാം സെഞ്ച്വറിയും ഈ വര്‍ഷത്തെ ആറാം സെഞ്ച്വറിയുമാണിത്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ടെസ്റ്റില്‍ മൂന്നു തവണ 1350 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്ത ആദ്യ ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡില്‍ റൂട്ടെത്തി. ടെസ്റ്റ് ക്രിക്കറ്റില്‍ മറ്റൊരു ബാറ്റ്‌സ്മാനും അവകാശപ്പെടാനില്ലാത്ത റെക്കോര്‍ഡാണ് താരം തന്റെ പേരിലാക്കിയത്.

Joe Root addresses England batting woes | The Cricketer

ടെസ്റ്റിലും ഏകദിനത്തിലും 50ന് മുകളില്‍ ബാറ്റിംഗ് ശരാശരിയുള്ള മൂന്നാമത്തെ ക്രിക്കറ്ററായും റൂട്ട് മാറി. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി, ദക്ഷിണാഫ്രിക്കയുടെ മുന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സ് മാത്രമേ ഈ എലൈറ്റ് ലിസ്റ്റിലുള്ളൂ.