'അവന്റെ അഭാവം ഇന്ത്യയ്ക്ക് വലിയ തിരിച്ചടി'; സുഹൃത്തിനായി വാദിച്ച് ഹര്‍ഭജന്‍

ഇംഗ്ലണ്ട് പര്യടനത്തില്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ അഭാവം ഇന്ത്യക്ക് തിരിച്ചടിയാണെന്ന് മുന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. ഹാര്‍ദ്ദിക് ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യയുടെ പ്ലേയിംഗ് നിര കൂടുതല്‍ ശക്തിയായേനെ എന്നും ഇംഗ്ലണ്ടിലെ അവന്റെ മുന്‍ പ്രകടനം ഓര്‍ക്കണമെന്നും ഹര്‍ഭജന്‍ പറഞ്ഞു.

‘ഹര്‍ദിക് പാണ്ഡ്യ കൂടി ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍ അല്‍പ്പം കൂടി ശക്തമാകുമായിരുന്നെന്നാണ് കരുതുന്നത്. ബാറ്റിംഗ് കൊണ്ട് മാത്രമല്ല 10-15 ഓവറുകള്‍ ചെയ്യാനുള്ള ബോളിംഗ് മികവും അവനുണ്ട്. സ്വിംഗ് ചെയ്യുന്ന സാഹചര്യത്തില്‍ അവന്റെ ബോളിംഗ് ഗുണം ചെയ്യും. അവന് വിക്കറ്റുകള്‍ നേടാന്‍ സാധിക്കും. അവസാന പര്യടനത്തില്‍ നോട്ടിംഗ്ഹാമില്‍ അവന്‍ അഞ്ച് വിക്കറ്റ് നേടിയത് ഓര്‍ക്കുക’ ഹര്‍ഭജന്‍ പറഞ്ഞു.

Bhajji Praises Hardik Pandya For All-Round Performance - Sportslibro.com

Read more

2018 ല്‍ നോട്ടിംഗ്ഹാമില്‍ നടന്ന മത്സരത്തില്‍ ഒരു അഞ്ച് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ ആറ് വിക്കറ്റുകളാണ് ഹര്‍ദിക് വീഴ്ത്തിയത്. ഇന്ത്യ 203 റണ്‍സിന് ജയിച്ച മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിലായിരുന്നു ഹര്‍ദികിന്റെ അഞ്ച് വിക്കറ്റ് പ്രകടനം. ആറ് ഓവറില്‍ ഒരു മെയ്ഡനടക്കം 28 റണ്‍സ് മാത്രം വഴങ്ങിയാണ് താരം അഞ്ച് വിക്കറ്റ് വീഴ്ത്തിയത്.