ഇന്ത്യ അവനെ രക്ഷിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല; തുറന്നടിച്ച് പാക് മുന്‍ താരം

ഇംഗ്ലണ്ട് പര്യടനത്തില്‍ മോശം ഫോമിലുള്ള സീസനിയര്‍ താരം അജിങ്ക്യ രഹാനെയുടെ കാര്യത്തില്‍ ഇന്ത്യ ഒന്നും ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്ന് പാകിസ്ഥാന്‍ മുന്‍ താരം ഡാനിഷ് കനേരിയ. രണ്ടാം ഇന്നിംഗ്‌സിലും കൂടി രഹാനെ പരാജയപ്പെട്ടാല്‍ സൂര്യകുമാര്‍ യാദവിനോ ഹനുമ വിഹാരിക്കോ ഇന്ത്യ അവസരം നല്‍കണമെന്ന് കനേരിയ അഭിപ്രായപ്പെട്ടു.

‘എന്തുകൊണ്ടാണ് അവര്‍ അജിങ്ക്യ രഹാനെയെ രക്ഷിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഈ ഇന്നിംഗ്‌സിലും അദ്ദേഹത്തിന് പ്രകടനം നടത്താന്‍ കഴിയുന്നില്ലെങ്കില്‍ സൂര്യകുമാര്‍ യാദവിനോ ഹനുമ വിഹാരിക്കോ അവസരം നല്‍കണം. രഹാനെ ഫോമിലല്ല, തന്റെ ഓഫ് സ്റ്റമ്പ് എവിടെയാണെന്ന് അവനറിയില്ല. ഒരു കളിക്കാരന്‍ ഫോമിലല്ലെന്ന് നിങ്ങള്‍ക്കറിയാമെങ്കില്‍ നിങ്ങള്‍ അവനെ മാറ്റിനിര്‍ത്തണം.’

BITTER TRUTH !!! | Danish Kaneria - YouTube

Read more

‘രോഹിത് ശര്‍മ്മയുടെ ബാറ്റിംഗും അദ്ദേഹം ആദ്യ സെഷനില്‍ പോരാടിയ രീതിയും ഞാന്‍ ശരിക്കും ആസ്വദിച്ചു. ചാരുത, ക്ലാസ്, ഫോക്കസ്, നിശ്ചയദാര്‍ഢ്യം എന്നിവ അതില്‍ ഉണ്ടായിരുന്നു. ഇന്ത്യയ്ക്ക് അവരുടെ ഓപ്പണര്‍മാരില്‍ നിന്ന് ഇത്തരം പ്രകടനം ശരിക്കും ആവശ്യമാണ്. ഇംഗ്ലണ്ടില്‍ നിങ്ങള്‍ സ്‌കോര്‍ ചെയ്യേണ്ടത് ഇങ്ങനെയാണ്. അവന്‍ ബാറ്റ് ചെയ്യുന്നത് കാണാന്‍ ഏറെ അതിശയകരമായിരുന്നു’ ഡാനിഷ് കനേരിയ പറഞ്ഞു