ഇന്ത്യന്‍ താരങ്ങളുടെ അവസ്ഥ ഏറെ ദയനീയമായിരുന്നു, മൂന്ന് മണി വരെ അവര്‍ ഉറങ്ങിയിട്ടില്ല; ഇംഗ്ലണ്ടില്‍ നിന്ന് ദിനേശ് കാര്‍ത്തിക്

ടീമില്‍ കോവിഡ് പടര്‍ന്ന് പിടിച്ചതോടെ ഇന്ത്യന്‍ താരങ്ങള്‍ ഏറെ മാനസിത സമ്മര്‍ദ്ദത്തിലായിരുന്നെന്ന് കമന്ററേറ്ററായി ഇംഗ്ലണ്ടിലുള്ള ദിനേശ് കാര്‍ത്തിക്. താന്‍ ഇന്ത്യയന്‍ താരങ്ങളുമായി രാത്രി സംസാരിച്ചിരുന്നെന്നും പല താരങ്ങളും മൂന്ന് മണിവരെ ഉറങ്ങിയിട്ടുണ്ടായിരുന്നില്ലെന്നും കാര്‍ത്തിക് പറഞ്ഞു.

‘മൂന്ന് പരിശീലകര്‍ക്കും പിന്നാലെ ആകെ സഹായിയായുണ്ടായിരുന്ന ഫിസിയോയ്ക്കും കോവിഡ് പോസിറ്റീവായതോടെയാണ് ഇന്ത്യന്‍ താരങ്ങള്‍ക്കിടയില്‍ ആശങ്ക ശക്തമായത്. ഇത് കഴിയുമ്പോള്‍ അവര്‍ക്ക് ഐ.പി.എല്‍ ഉണ്ട്. പിന്നാലെ ലോക കപ്പും. ഇംഗ്ലണ്ട് പര്യടനത്തിനായി ഇവര്‍ ബബിളില്‍ പ്രവേശിച്ചിട്ട് നാല് മാസമാവുന്നു. ഇപ്പോള്‍ തന്നെ ഒരുപാട് സമയമായി കഴിഞ്ഞു. പല കളിക്കാരും മൂന്നുമണി സമയമായപ്പോഴും ഉറങ്ങിയിട്ടില്ല. കാരണം ടെസ്റ്റിനായി ഒരുങ്ങണമോ വേണ്ടയോ എന്നതില്‍ അവര്‍ക്ക് വ്യക്തത ഇല്ലായിരുന്നു.’

India vs England: Here's everything you need to know about Pataudi Trophy-  The New Indian Express

‘ടെസ്റ്റ് നീട്ടി വയ്ക്കാം എന്നതാണ് മുന്‍പിലുണ്ടായത്. എന്നാല്‍ മൂന്ന് ദിവസത്തിന് ശേഷം കഴിഞ്ഞ് വരുന്ന ആര്‍ടിപിസിആര്‍ ഫലത്തില്‍ ആര്‍ക്കെങ്കിലും പോസിറ്റീവായാലോ? അയാള്‍ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെട്ടതാണെങ്കിലോ? അയാളില്‍ നിന്ന് കൂടുതല്‍ പേരിലേക്ക് വ്യാപിക്കും. ഇതിലൂടെ 10 ദിവസം അവര്‍ക്ക് ഇംഗ്ലണ്ടില്‍ കഴിയേണ്ടതായി വരും. അതോടെ ഐ.പി.എല്‍ താളം തെറ്റും’ ദിനേശ് കാര്‍ത്തിക് പറഞ്ഞു.