ഓണത്തിന് കെട്ടിയ ഊഞ്ഞാലു പോലെ ബുംറയുടെ സ്വിംഗറുകള്‍; വിമര്‍ശകരുടെ വായ തുന്നി ഇന്ത്യന്‍ ബോളര്‍മാര്‍

ജയറാം ഗോപിനാഥ്

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കണ്ട് ‘സ്വിംഗ് എവിടെ സ്വിംഗ് എവിടെ ‘ എന്ന് പരിതപിച്ച നമ്മുടെ മുന്‍പിലേക്ക്, ഓണത്തിന് കെട്ടിയ ഊഞ്ഞാല് പോലെ, പന്ത് സ്വിംഗ് ചെയ്യിച്ചു കൊണ്ടാണ് ജസ്പ്രിത് ബുംറ തുടങ്ങിയത്. സ്വിംഗ് മാത്രമോ, കൂടെ പിച്ചില്‍ നിന്നുള്ള ലാറ്ററല്‍ മൂവ്‌മെന്റും. എത്ര മനോഹരമായിട്ടാണ് അയാള്‍ റോറി ബണ്‍സിനെ സെറ്റ് ചെയ്ത് ട്രാപ് ചെയ്തത്. മൂന്ന് ഔട്ട് സ്വിംഗറുകള്‍ക്ക് ശേഷം, ഒരു ഷാര്‍പ് ഇന്‍സ്വിംഗര്‍.. സ്ലോ ഫീറ്റ് മൂവ്‌മെന്റുള്ള ബണ്‍സിന് പിഴച്ചു.. Trapped in front of wicket.

കളിയില്‍ വഴിത്തിരിവായത് ബയര്‍‌സ്റ്റോയുടെ വിക്കറ്റാണ്. സ്റ്റാന്‍സില്‍ മാറ്റങ്ങള്‍ വരുത്തി സ്റ്റമ്പ് കവര്‍ ചെയ്ത് മോഡിഫൈഡ് ട്രിഗ്ഗര്‍ മൂവിമെന്റൊടെ ബാറ്റിംഗിനെത്തിയ ബയര്‍‌സ്റ്റോ, റൂട്ടിനൊപ്പം 72 റണ്‍സിന്റെ വിലപ്പെട്ട കൂട്ടുകെട്ട് നേടി കളി ഇംഗ്ലണ്ടിന്റെ പക്ഷത്തേക്ക് കൊണ്ട് പോകുകയായിരുന്നു. അപ്പോഴാണ്, ഷമിയുടെ ആ ഇന്‍കട്ടര്‍ വരുന്നത്.. ഫുള്‍ & സ്‌ട്രൈറ്റ്. ലെഗ് ബിഫോര്‍ വിക്കറ്റ്. 138/3 എന്ന മികച്ച സ്‌കോറില്‍ നിന്ന് ബയര്‍ സ്റ്റോയുടെ വിക്കറ്റോടെ ഒരു collapse ആരംഭിക്കുകയായിരുന്നു. വൈറ്റ് ബോള്‍ ക്രിക്കറ്റിന്റെ ഹാങ്ങോവര്‍ വിട്ട് മാറാത്ത രീതിയില്‍ ഹാര്‍ഡ് ഹാന്‍ഡ്സൊടെ ബാറ്റ് വീശി തുടര്‍ച്ചയായി ബീറ്റണായി കൊണ്ടിരുന്ന ബട്ട്‌ലറിന് അധികം ആയുസ് ഉണ്ടായിരുന്നില്ല.

Image

India’s biggest miss in WTC Final എന്ന് നമ്മെ കൊണ്ട് പറയിപ്പിക്കും മാതിരിയായിരുന്നു റൂട്ടിന്റെ വിക്കറ്റ് എടുത്ത താക്കൂറിന്റെ ആ ഡെലിവറി. ഫുള്‍ ലെംഗ്ത്തില്‍ നിന്നും ഉള്ളിലേക്ക് കയറി വന്ന ആ പന്തിന്റെ സ്വിംഗിനെ റൂട്ട് ഓവര്‍ റീഡ് ചെയ്തു എന്ന് തോന്നുന്നു. False flick shot tried..ലെഗ് ബിഫോര്‍ വിക്കറ്റ്. ഒരേ ഓവറില്‍ അടുത്തത് വിക്കറ്റ് എടുത്ത് എതിരാളികളുടെ നടുവൊടിക്കുന്ന ആ ‘വൈറ്റ് ബോള്‍ ശീലം ‘, താക്കൂര്‍ റെഡ് ബോളിലേക്കും പകര്‍ത്തിയപ്പോള്‍, റോബിന്‍സണും പ്രശ്‌നങ്ങള്‍ ഒന്നും സൃഷ്ടിക്കാതെ മടങ്ങി.

Image

ഇന്ത്യക്ക് എന്നും തലവേദന സൃഷ്ടിക്കുന്ന സാം കുറാന്‍, 2018 ലെ ഫ്‌ളാഷ് ബാക്ക് പോലെ ബാറ്റ് വീശിയപ്പോള്‍, ബുംറയുടെ ഒരു പെര്‍ഫെക്ട് യോര്‍ക്കര്‍ കുറാന്റെ അവസാന കൂട്ടാളിയുടെ കഥ കഴിച്ചു. കളിയുടെ dying hours ലെ tricky one hour survive ചെയ്ത രോഹിത്തും, രാഹുലും തീര്‍ച്ചയായും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. ഓവര്‍സീസില്‍, ടെസ്റ്റിംഗ് കണ്ടീഷനുകളില്‍ രോഹിത് നന്നായി ബാറ്റ് ചെയ്യുന്നുണ്ട്. No doubt.. Only a big hundred is missing.

ഒരു Happy First Day. ഈ നല്ല work ഇന്ത്യന്‍ ബാറ്റസ്മാന്‍മാര്‍ തുടരുമെന്ന് പ്രതീക്ഷിക്കാം..280-300 first ഇന്നിംഗ്സ് സ്‌കോര്‍ നേടാനായാല്‍ മാച്ചില്‍ വലിയ advantage ആണ്.

 

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍