പന്തിന്റെ 'ഹണിമൂണ്‍' കാലം അവസാനിക്കുന്നു, വിക്കറ്റിന് പിന്നിലേക്ക് രാഹുല്‍

ഇംഗ്ലണ്ടില്‍ മോശം പ്രകടനം തുടരുന്ന റിഷഭ് പന്തിനെ നാലം ടെസ്റ്റില്‍ നിന്ന് ഒഴിവാക്കണമെന്ന് ഓസീസ് മുന്‍ താരം ബ്രാഡ് ഹോഗ്. പന്തിന് പകരം കെ.എല്‍ രാഹുലിനെ വിക്കറ്റ് കീപ്പറാക്കണമെന്നും സൂര്യകുമാര്‍ യാദവിനെ പകരം ടീമില്‍ ഉള്‍പ്പെടുത്താവുന്നതാണെന്നും ഹോഗ് അഭിപ്രായപ്പെട്ടു.

‘നിങ്ങള്‍ ഓസ്‌ട്രേലിയ പരമ്പര നോക്കുകയാണെങ്കില്‍ മികച്ച ആക്രമണാത്മക ബാറ്റിംഗാണ് പന്ത് കാഴ്ചവെച്ചത്. എന്നാല്‍ ഇംഗ്ലണ്ടിലേക്ക് വന്നപ്പോള്‍ കാര്യങ്ങള്‍ തലകീഴായി മറിഞ്ഞു. ഇംഗ്ലണ്ടില്‍ അവന്റെ സാങ്കേതികത പരീക്ഷിക്കപ്പെടുകയും അവന്‍ ആ പ്രത്യേക സാഹചര്യങ്ങള്‍ക്ക് അനുയോജ്യമല്ലെന്ന് കാണിക്കുകയും ചെയ്യുന്നു. അതിനാല്‍, കെ.എല്‍ രാഹുലിനെ വിക്കറ്റ് കീപ്പറാക്കി പന്തിന്‍റെ കാര്യത്തില്‍ പുനര്‍ചിന്തനം നടത്താന്‍ സമയമായെന്നാണ് തോന്നുന്നത്.’

3 reasons why KL Rahul's selection in Test team based on IPL performance sets 'bad precedent' - Crictoday

‘രാഹുല്‍ ഇത് മുന്നേ ഭംഗിയായി ചെയ്തിട്ടുണ്ട്. ഇതിലൂടെ സൂര്യകുമാറിന് ടീമിലേക്ക് അവസരം തുറന്നേക്കാം. അതിനാല്‍, ഇന്ത്യയ്ക്ക് ഇത് വളരെ നല്ലൊരു ഓപ്ഷനാണ്, എന്നാല്‍ കെഎല്‍ രാഹുലിന്റെ ജോലിഭാരം കൂടി ഓര്‍ക്കണം. ഇത് വളരെ ബുദ്ധിമുട്ടുള്ള ജോലിയാണ്.’

Suryakumar Yadav to Lead Mumbai in Ranji Trophy, Vijay Shankar Named Tamil Nadu Skipper

‘രാഹുലിന് അത് ചെയ്യാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു. അതിനാല്‍, പന്തിന്റെ ‘ഹണിമൂണ്‍’ കാലം അവസാനിച്ചേക്കാം. പക്ഷേ അടുത്ത ടെസ്റ്റ് മത്സരത്തില്‍ അവര്‍ ഈ മാറ്റം വരുത്തുമെന്ന് ഞാന്‍ കരുതുന്നില്ല. അടുത്ത ടെസ്റ്റ് തോറ്റാല്‍, അവസാന ടെസ്റ്റ് മത്സരത്തിനായി അവര്‍ ഇതിനെക്കുറിച്ച് ചിന്തിച്ചേക്കാം’ ഹോഗ് അഭിപ്രായപ്പെട്ടു.