അശ്വിനോടുള്ള കോഹ്‌ലിയുടെ കലി അടങ്ങിയില്ലേ, നാലാം ടെസ്റ്റിലും ഉള്‍പ്പെടുത്താത്തതിന്റെ കാരണം ഞെട്ടിക്കുന്നത്

ഇംഗ്ലണ്ടിനെതിരേ ഓവലില്‍ നടക്കുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിലും ആര്‍.അശ്വിന് ഇടം ലഭിക്കാത്തതിനെക്കുറിച്ച് വിമര്‍ശനങ്ങളും ചര്‍ച്ചകളും പൊടിപൊടിക്കുകയാണ്. അശ്വിനെ തുടര്‍ച്ചയായ നാലാം മത്സരത്തിലും പുറത്തിരുത്തിയതിന് കോഹ്‌ലി പറഞ്ഞ കാരണമാണ് ആരാധകരെ ഏറെ ചൊടിപ്പിച്ചിരിക്കുന്നത്.

ഇംഗ്ലണ്ടിനു നാലു ഇടംകൈയന്‍ ബാറ്റ്സ്മാന്‍മാരുണ്ടെന്നും ഇവര്‍ക്കെതിരേ ജഡേജയ്ക്കു നന്നായി ബൗള്‍ ചെയ്യാന്‍ കഴിയുമെന്നുമായിരുന്നു അശ്വിനെ നാലാം ടെസ്റ്റിലും കളിപ്പിക്കാത്തതിനെ സംബന്ധിച്ച് കോഹ്‌ലിയുടെ വിശദീകരണം. ഇത് ചെറുതൊന്നുമല്ല ആരാധകരെ അസ്വസ്തരാക്കിയിരിക്കുന്നത്.

Ravichandran Ashwin: India bowler taking break from IPL to 'support family' amid coronavirus pandemic | Cricket News | Sky Sports

ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് കോഹ്‌ലിയെ പുറത്താക്കണമെന്നാണ് ഒരു വിഭാഗം പറയുന്നത്. കോഹ് ലി വിഡ്ഢിയും കോമാളിയുമായ ക്യാപ്റ്റനാണെന്നും നാണംകെട്ട തോല്‍വിയില്‍ നിന്നു പോലും പാഠം പഠിക്കുന്നില്ലെന്നുമാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. അശ്വിനോട് കോഹ്ലിക്ക് അടങ്ങാത്ത ദേഷ്യമാണെന്നും സോഷ്യല്‍ മീഡിയയില്‍ ആക്ഷേപമുണ്ട്. കളിക്കാന്‍ അര്‍ഹതയുണ്ടായിട്ടും ഇങ്ങനെ അവഗണിക്കപ്പെട്ട് പുറത്തുനില്‍ക്കാതെ ടെസ്റ്റില്‍ നിന്ന് വിരമിക്കാനും ആരാധകര്‍ ഉപദേശിക്കുന്നുണ്ട്.