ഇത് ഹൃദയം തകര്‍ക്കുന്ന കാര്യം, അംഗീകരിക്കുക പ്രയാസം

ഇന്ത്യയ്‌ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിലെ ഒന്നാം ഇന്നിംഗ്‌സിലെ ഇംഗ്ലണ്ടിന്റെ പ്രകടനത്തെ വിമര്‍ശിച്ച് മുന്‍ താരം ആന്‍ഡ്രൂ സ്ട്രോസ്. ഇത് വളരെ മോശം പ്രകടനമാണെന്നും ഏതൊരു ഇംഗ്ലണ്ട് ആരാധകനും അംഗീകരിക്കാന്‍ പ്രയാസമുള്ളതാണെന്നും സ്‌ട്രോസ് പറഞ്ഞു.

‘ഇന്ത്യന്‍ ബൗളര്‍മാര്‍ മനോഹരമായി പന്തെറിഞ്ഞു. വളരെ കൃത്യതയോടെ ഇംഗ്ലണ്ട് ബാറ്റ്സ്മാന്‍മാരെ വേട്ടയാടി. ബാറ്റ്സ്മാന്‍മാര്‍ക്ക് സമ്മര്‍ദ്ദം ഉണ്ടാക്കാനും സാധിച്ചു. ഇംഗ്ലണ്ട് ആരാധകര്‍ക്ക് ഈ പ്രകടനം അംഗീകരിക്കുക വളരെ പ്രയാസമാണ്. പരമ്പരയുടെ ആദ്യ ദിവസം തന്നെയാണ് ഇത്തരമൊരു തകര്‍ച്ച നേരിട്ടത്. ഈ മത്സരത്തില്‍ ഇനിയും ഒരുപാട് കളിക്കാനുണ്ട്.എന്നാല്‍ ഈ വിടവുകള്‍ വളരെ വലുതാണ്’ ആന്‍ഡ്രൂ സ്ട്രോസ് പറഞ്ഞു.

England and Wales Cricket Board (ECB) - The Official Website of the ECB

മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സില്‍ 183 റണ്‍സിന് എല്ലാവരും പുറത്തായി. ഇംഗ്ലണ്ട് നിരയില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ജോ റൂട്ടിന് മാത്രമാണ് മികച്ചു നിന്നത്. 108 പന്തുകള്‍ നേരിട്ട റൂട്ട് 11 ഫോറുകളോടെ 64 റണ്‍സെടുത്തു.