പൂജാരയോ രഹാനെയോ അല്ല, ഇന്ത്യന്‍ ടീമിന്‍റെ തലവേദന മറ്റൊരു താരമെന്ന് ചോപ്ര

മോശം ഫോമിന്റെ പേരില്‍ അജിങ്ക്യ രഹാനെയും ചേതേശ്വര്‍ പൂജാരെയും വിരാട് കോഹ്‌ലിയും ഏറെ വിമര്‍ശനം ഏറ്റുവാങ്ങുമ്പോള്‍ മറ്റൊരു താരം ആരുടെയും ശ്രദ്ധയിലേക്ക് എത്തപ്പെടാതെ രക്ഷപ്പെട്ട് നില്‍ക്കുകയാണ്. യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്താണ് മോശം ഫോമിലായിട്ടും ആരാലും വിമര്‍ശിക്കപ്പെടാതെ ഒഴിവാക്കപ്പെട്ടു നില്‍ക്കുന്നത്. എന്നാല്‍ മുന്‍ താരം ആകാശ് ചോപ്ര പന്തിന്റെ ഫോമില്ലായ്മയിലേക്ക് ആരാധകരുടെ ശ്രദ്ധ ക്ഷണിച്ച് കഴിഞ്ഞു. പന്തിന്റെ ഫോമില്ലായ്മയാണ് ഇന്ത്യയുടെ പ്രധാന തലവേദനയെന്ന് ചോപ്ര പറയുന്നു.

‘രാഹുലിന്റെ ഫോം ഒരു ആശങ്കയല്ല. രോഹിത്, പുജാര, കോഹ്‌ലി എന്നിവരും കുറച്ച് റണ്‍സ് നേടിയിട്ടുണ്ട്. രഹാനെയും കുറച്ച് സ്‌കോര്‍ ചെയ്തു. പക്ഷേ അദ്ദേഹം പഴയത് പോലെ സ്ഥിരത പുലര്‍ത്തുന്നില്ല. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ആശങ്ക റിഷഭ് പന്തിന്റെ ബാറ്റിംഗാണ്.’

Rishabh Pant, Throwdown Specialist Dayanand Garani Test Positive For COVID-19, Wriddhiman Saha, 2 Others Isolated | Cricket News

‘നമ്മള്‍ 5 ബോളര്‍മാരെ കളിപ്പിക്കുമ്പോള്‍, പന്തില്‍ നിന്ന് റണ്‍സ് പ്രതീക്ഷിക്കുന്നു. പന്തിനെപ്പോലെ ഒരു മികച്ച ബാറ്റ്‌സ്മാനുള്ളപ്പോള്‍, സാഹയെ കളിപ്പിക്കാനില്ലെന്ന് നമുക്കറിയാം. വരാനിരിക്കുന്ന മത്സരത്തില്‍ ടീം മാനേജ്‌മെന്റ്, ജഡേജയെ പന്തിന് മുന്നേ ബാറ്റിംഗിനിറക്കുന്നതിനെക്കുറിച്ച് ചിന്തിച്ചേക്കാം” ചോപ്ര പറഞ്ഞു.