ആറ് ബോളര്‍മാര്‍ ടീമിലുള്ളപ്പോള്‍ എന്തിന് പ്രസിദ് കൃഷ്ണ?, ഇന്ത്യ കരുതി വെച്ചിരിക്കുന്ന സര്‍പ്രൈസ്

യുവ പേസര്‍ പ്രസിദ് കൃഷ്ണയെ നാലാം ടെസ്റ്റിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയതില്‍ അത്ഭുതം പ്രകടപ്പിച്ച് മുന്‍ താരം ആകാഷ് ചോപ്ര. ഇന്ത്യന്‍ ടീമില്‍ ഇതിനകം ആറ് ഫാസ്റ്റ് ബോളര്‍മാരുണ്ടെന്നും അതിനാല്‍ തന്നെ പ്രസിദിനെ എന്തിനെ ടീമിലെടുത്തതിന് പിന്നില്‍ എന്തോ ഉണ്ടെന്നും ചോപ്ര പറഞ്ഞു.

‘പ്രസിദ് കൃഷ്ണയെ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അത് എന്തുകൊണ്ടെന്ന് ഞാന്‍ അത്ഭുതപ്പെടുന്നു. ഇന്ത്യന്‍ ടീമില്‍ ഇതിനകം ആറ് ഫാസ്റ്റ് ബോളര്‍മാരുണ്ട്, ബുംറ, ഷമി, ഇഷാന്ത്, സിറാജ്, പിന്നെ ഷാര്‍ദുല്‍, പിന്നെ ഉമേഷ്. പരിക്കിന്റെ വാര്‍ത്തകളൊന്നും വന്നിട്ടില്ല, പിന്നെ എന്തിനാണ് പ്രസീദ് കൃഷ്ണ?’

He updated his batting software': Aakash Chopra names India all-rounder who  can score a ton if promoted up the order | Cricket - Hindustan Times

‘അവന് കളിക്കാന്‍ അവസരം ലഭിക്കുമോ ഇല്ലയോ എന്നത് അറിയില്ല. അവന്‍ ആര്‍ക്കെങ്കിലും ഒരു ബാക്കപ്പ് ആണോ എന്നും എനിക്കറിയില്ല. പക്ഷേ, പ്രസിദ് കൃഷ്ണയ്ക്ക് പ്രസിദ്ധനാകാനുള്ള അവസരം ലഭിക്കും. ഇത് അസാധാരണമാണെന്ന് ഞാന്‍ കരുതുന്നു, അവന്‍ കളിക്കുകയാണെങ്കില്‍, നന്നായി ചെയ്യുമെന്നാണ് ഞാന്‍ കരുതുന്നത്’ ചോപ്ര പറഞ്ഞു.

Eng vs Ind 2021 - Pacer Prasidh Krishna added to India's squad ahead of the  Oval Test

ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് സിറാജ് എന്നിവരില്‍ അരെയെങ്കിലും പുറത്തിരുത്തി പ്രസീദ് കൃഷ്ണയ്ക്ക് അവസരം നല്‍കുമോ എന്നാണ്  അറിയേണ്ടത്. മോശം ഫോമിലുള്ള ഇഷാന്തിനെ പുറത്തിരുത്തി യുവാതരത്തിന് അവസരം കൊടുക്കാനുള്ള സാദ്ധ്യതയുണ്ട്.