ഓവലില്‍ സ്പിന്നമാര്‍ വിധി എഴുതും; ജയം ആര്‍ക്കൊപ്പമെന്ന് പ്രവചിച്ച് ചോപ്ര

ഇന്ത്യ- ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ സ്പിന്നര്‍മാര്‍ കളം നിറയുമെന്ന് പ്രവചിച്ച് ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര. ഓവലില്‍ ഇന്ത്യ ജയിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും സ്പിന്നര്‍മാര്‍ കൂടുതല്‍ വിക്കറ്റ് വീഴ്ത്തുമെന്നും ചോപ്ര പറഞ്ഞു.

‘ഓവലില്‍ ഇന്ത്യ ജയിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ടോസ് നേടിയ ടീം ആദ്യം ബാറ്റ് ചെയ്യണം. ബാറ്റിംഗ് ഒരു മോശം ആശയമല്ല, അത് ഇന്ത്യയ്ക്കാണ്. ടെസ്റ്റ് അഞ്ച് ദിവസവും നീണ്ടു നിന്നാല്‍ സ്പിന്നര്‍മാര്‍ ആറ് വിക്കറ്റിലധികം നേടും.ഓവല്‍ മൈതാനത്ത് ഓരോ ദിവസത്തെയും രണ്ടാം സെഷനില്‍ ധാരാളം റണ്‍സ് ലഭിക്കും. പഴയ പന്ത്, ഫ്‌ളാറ്റ് പിച്ച്, അല്പം കൂടുതല്‍ സ്പിന്‍, എന്നിവ സംയോജിക്കുന്ന മധ്യ ഓവറാണ് സ്‌കോര്‍ ചെയ്യാന്‍ ഏറ്റവും ഉചിതമായ സമയം’ ആകാശ് ചോപ്ര പറഞ്ഞു.

These 5 star Indian players will suffer more if IPL got cancelled in 2020

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ടെസ്റ്റ് മത്സരം വ്യാഴാഴ്ച ഓവലില്‍ ആരംഭിക്കും. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഓരോന്നു വീതം മത്സരങ്ങള്‍ വീതം ജയിച്ച് ഇരുടീമും സമനില പാലിക്കുന്നതിനാല്‍ നാലാം ടെസ്റ്റ് ഏറെ നിര്‍ണായകമാണ്. ലീഡ്സിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ടീമില്‍ രണ്ട് പ്രധാന മാറ്റമാണ് പ്രതീക്ഷിക്കുന്നത്. രവീന്ദ്ര ജഡേജയ്ക്ക് പകരം ആര്‍.അശ്വിനെയും ഇഷാന്ത് ശര്‍മ്മയ്ക്ക് പകരം ശര്‍ദുല്‍ താക്കൂറിനെയും ടീമിലുള്‍പ്പെടുത്തുമെന്നാണ് കരുതുന്നത്.

The Ashwin-Jadeja Dilemma That Isn't Really One At All

ഓവലില്‍ ആദ്യ ഇന്നിംഗ്‌സ് ബാറ്റിംഗ് അനുകൂലമായിരിക്കും. കളി പുരോഗമിക്കുന്തോറും പിച്ച് സ്ലോയാകും. സ്പിന്നര്‍മാര്‍ക്ക് കാര്യങ്ങള്‍ അനുകൂലമാകും. ഓവലിലെ കാലാവസ്ഥ ആദ്യ മൂന്ന് ദിവസം തെളിഞ്ഞതായിരിക്കും. നാലും അഞ്ചും ദിവസങ്ങളില്‍ മഴ പെയ്യാന്‍ സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം.

India vs England (IND vs ENG) Live Score: IND vs ENG 3rd Test Match Live Score, Day 1, England vs India 3rd Test Cricket Score Live Streaming, ENG vs IND Live Scorecard

ഇന്ത്യ സാദ്ധ്യത ഇലവന്‍: കെ.എല്‍ രാഹുല്‍, രോഹിത് ശര്‍മ്മ, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്‌ലി, അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ/ രവിചന്ദ്രന്‍ അശ്വിന്‍, ഇഷാന്ത് ശര്‍മ്മ/ ശര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.