സീനിയേഴ്‌സ് തോറ്റിടത്ത് പന്തിന്റെ വെടിക്കെട്ട്; റൂട്ടിനെ സിക്‌സര്‍ പറത്തി സെഞ്ച്വറി കുറിച്ചു

ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ യുവതാരം റിഷഭ് പന്തിന് സെഞ്ച്വറി. 115 ബോളില്‍ 13 ഫോറിന്റെയും 2 സിക്‌സിന്റെയും അകമ്പടിയിലാണ് പന്ത് സെഞ്ച്വറി തികച്ചത്. 94ല്‍ നില്‍ക്കെ ജോ റൂട്ടിനെ സിക്‌സ് പറത്തിയാണ് പന്ത് 100 തികച്ചത്. സെഞ്ച്വറി തികച്ചതിന് പിന്നാലെ 101 റണ്‍സുമായി പന്ത് പുറത്തായി.

ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 205 റണ്‍സ് മറികടന്ന ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 268 റണ്‍സ് എന്ന നിലയിലാണ്. 121 ന് അഞ്ച് എന്ന നിലയില്‍ പതറിയ ഇന്ത്യയെ പന്തിന്റെ പോരാട്ടമാണ് കരകയറ്റിയത്. 44* റണ്‍സുമായി വാഷിംഗ്ടണ്‍ സുന്ദര്‍ ക്രീസിലുണ്ട്.

Image

ശ്രദ്ധയോടെ ബാറ്റ് വീശിയ രോഹിത് ശര്‍മ്മ 49 റണ്‍സെടുത്ത് പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. രഹാനെ 27, അശ്വിന്‍ 13, കോഹ്‌ലി 0, പൂജാര 17, ഗില്‍ 0 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

Image

ഇംഗ്ലണ്ടിനായി ആന്‍ഡേഴ്‌സണ്‍ മൂന്നും ലീച്ച്, സ്റ്റോക്‌സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. നിലവില്‍ ഇന്ത്യയ്ക്കു 63 റണ്‍സിന്റെ ലീഡുണ്ട്.