കോഹ്‌ലിയോട് പകരം വീട്ടി സ്റ്റോക്‌സ്; ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം

ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് മൂന്നുവിക്കറ്റ് നഷ്ടമായി. നായകന്‍ വിരാട് കോഹ്‌ലിയാണ് ഒടുവില്‍ പുറത്തായത്. ബെന്‍ സ്റ്റോക്‌സ് താരത്തെ ആക്കൗണ്ട് തുറക്കും മുമ്പേ പുറത്താക്കുകയായിരുന്നു. ഒന്നാം ദിനം ഇരുവരും തമ്മില്‍ ഗ്രൗണ്ടില്‍ കൊമ്പു കോര്‍ത്തിരുന്നു. ഇതില്‍ കോഹ്‌ലിയോടുള്ള സ്‌റ്റോക്‌സിന്റെ മധുരപ്രതികാരമായി ഈ വിക്കറ്റ്.

ഒരു വിക്കറ്റ് നഷ്ടത്തില്‍ 24 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് തുടങ്ങിയ ഇന്ത്യക്ക് ചേതേശ്വര്‍ പൂജാരയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 66 പന്തുകള്‍ നേരിട്ട പൂജാര 17 റണ്‍സുമായി മടങ്ങി. ജാക്ക് ലീച്ച് പൂജാരെ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. പിന്നാലെ എത്തിയ കോഹ് ലി എട്ട് പന്തുകള്‍ മാത്രം നേരിട്ട് സംപൂജ്യനായി മടങ്ങി.

Image

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. 27 റണ്‍സുമായി രോഹിത് ശര്‍മ്മയും 14 റണ്‍സുമായി അജിങ്ക്യ രഹാനെയുമാണ് ക്രീസില്‍ ഏഴ് വിക്കറ്റുകള്‍ ശേഷിക്കെ ഇംഗ്ലണ്ടിനേക്കാളും 143 റണ്‍സ് പിന്നിലാണ് ഇന്ത്യ.

Read more

Imageഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സില്‍ 205 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ അക്സര്‍ പട്ടേലാണ് ഇന്ത്യന്‍ ബോളാക്രമണത്തിന് ചുക്കാന്‍ പിടിച്ചത്. അശ്വിന്‍ മൂന്ന് വിക്കറ്റും സിറാജ് രണ്ട് വിക്കറ്റും വാഷിംഗ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും വീഴ്ത്തി. അര്‍ദ്ധ സെഞ്ച്വറി നേടിയ ബെന്‍ സ്റ്റോക്സാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. 121 ബോള്‍ നേരിട്ട സ്റ്റോക്‌സ് 2 സിക്‌സിന്റെയും 6 ഫോറിന്റെയും അകമ്പടിയില്‍ 55 റണ്‍സെടുത്തു.