മൊട്ടേരയില്‍ 'സ്പിന്‍' തുടങ്ങി; ഇംഗ്ലണ്ടിന് മുന്‍നിര വിക്കറ്റുകള്‍ നഷ്ടം

ഇന്ത്യയ്ക്കെതിരായ നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റ് നഷ്ടം. ഡൊമിനിക് സിബ്ലി (2), സാക് ക്രൗളി (9) എന്നിവരെ അക്സര്‍ പട്ടേല്‍ മടക്കിയപ്പോള്‍ നായകന്‍ ജോ റൂട്ടിനെ (5) സിറാജ് വിക്കറ്റിന് മുന്നില്‍ കുരുക്കി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സ് എടുത്തിട്ടുണ്ട്. 22 റണ്‍സുമായി ബെയര്‍സ്റ്റോയും റണ്‍സുമായി 17 സ്‌റ്റോക്‌സുമാണ് ക്രീസില്‍.

നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യ ടീമില്‍ ഒരുമാറ്റവുമായാണ് ഇറങ്ങിയിരിക്കുന്നത്. വിശ്രമം അനുവദിച്ച ബുംറയ്ക്ക് പകരം മുഹമ്മദ് സിറാജ് ടീമിലിടം നേടി. കുല്‍ദീപ് യാദവിന് ഇത്തവണയും അവസരമില്ല. ഇംഗ്ലണ്ട് രണ്ട് മാറ്റമാണ് ടീമില്‍ വരുത്തിയത്. ബ്രോഡും ആര്‍ച്ചറും പുറത്തായപ്പോള്‍ ലോറന്‍സും ഡോം ബെസ്സും ടീമില്‍ തിരിച്ചെത്തി.

Image

ടീം ഇന്ത്യ: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോഹ്‌ലി,അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, വാഷിംഗ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ഇഷാന്ത് ശര്‍മ, മുഹമ്മദ് സിറാജ്

Read more

Imageടീം ഇംഗ്ലണ്ട്: ഡോം സിബ്ലി, സാക്ക് ക്രോളി, ജോണി ബെയര്‍സ്റ്റോ, ജോ റൂട്ട്, ബെന്‍ സ്റ്റോക്സ്, ഒലി പോപ്പ്, ബെന്‍ ഫോക്സ്, ഡാന്‍ ലോറന്‍സ്, ഡോം ബെസ്സ്, ജാക്ക് ലീച്ച്, ജെയിംസ് ആന്‍ഡേഴ്സണ്‍