ഇന്ത്യ-ഓസീസ് പരമ്പര വിജയികളെ പ്രവചിച്ച് വാട്‌സണ്‍

Gambinos Ad

ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയില്‍ മുന്‍തൂക്കം കംഗാരുക്കള്‍ക്ക് തന്നെയെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സണ്‍. ഹോം ഗ്രൗണ്ടിന്റെ വലിയ ആനുകൂല്യം മുതലാക്കി ഓസ്‌ട്രേലിയ ഇന്ത്യയെ മറികടക്കുമെന്നാണ് വാട്‌സണ്‍ പ്രവചിക്കുന്നത്.

Gambinos Ad

‘സ്റ്റീവ് സ്മിത്തിന്റെയും ഡേവിഡ് വാര്‍ണറിന്റെയും അഭാവം ഓസീസ് ബാറ്റിംഗ് ലൈനപ്പില്‍ വലിയ വിടവ് സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ ജയിക്കാന്‍ വേണ്ടത്ര റണ്‍സ് കണ്ടെത്താന്‍ മറ്റ് ഓസീസ് താരങ്ങള്‍ക്ക് കഴിയുമെന്നാണ് പ്രതീക്ഷ. ഹോം ഗ്രൗണ്ടിന്റെ വലിയ ആനുകൂല്യം ഓസ്ട്രേലിയക്കുണ്ട്. സ്വന്തം നാട്ടില്‍ ഏറെ തോല്‍വികള്‍ ഓസ്ട്രേലിയ വഴങ്ങിയിട്ടില്ല. അതിശക്തമായ ബോളിംഗ് നിരയാണ് തങ്ങളുടേത്’ വാട്‌സണ്‍ വിലയിരുത്തുന്നു.

‘ഇന്ത്യയുടേത് ഏറ്റവും മികച്ച പേസ് നിരകളിലൊന്നാണ്. ഭുംമ്രയുടെ പന്തുകള്‍ ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഒരു പരീക്ഷണമായിരിക്കും. ഇന്ത്യന്‍ ബാറ്റിംഗ് നിരയും കരുത്തുറ്റതാണ്. നായകന്‍ വിരാട് കോലിയായിരിക്കും ബാറ്റിംഗിന്റെ നെടുംതൂണ്‍. ഒട്ടേറെ വിസ്മയ താരങ്ങള്‍ ഇന്ത്യന്‍ സംഘത്തിലുണ്ട്. എന്തായാലും കാണികള്‍ക്ക് അവിസ്മരണീയ പരമ്പരയായിരിക്കും ഇതെന്നും വാട്‌സണ്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും ഇന്ത്യ തോല്‍വി വഴങ്ങിയിരുന്നു. വിദേശത്ത് മത്സരം ജയിക്കാന്‍ മറക്കുന്ന ടീമെന്ന വിമര്‍ശനം ഇന്ത്യയ്ക്ക് നേരത്തെ തന്നെ ഉളളതാണ്.

ഡിസംബര്‍ ആറിന് അഡ്‌ലൈഡിലാണ് ടെസ്റ്റ് പരമ്പര തുടങ്ങുക.