നിലയുറച്ച് വാര്‍ണറും ഫിഞ്ചും; തന്ത്രങ്ങള്‍ ഫലിക്കാതെ കോഹ്‌ലി

ഇന്ത്യയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയക്ക് മികച്ച തുടക്കം. ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും നിലയുറപ്പിച്ചതോടെ ഓസീസ് 20 ഓവറില്‍ 117 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. അര്‍ദ്ധ സെഞ്ച്വറി നേടി വാര്‍ണര്‍ (70) കുതിക്കുമ്പോള്‍ അര്‍ദ്ധ സെഞ്ച്വറിക്കരികിലാണ് ഫിഞ്ച് (43).

ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓസീസ് നിരയില്‍ പരിക്കേറ്റ മാര്‍ക്കസ് സ്റ്റോയ്‌നിസിന് പകരം മോയിസ് ഹെന്റിക്വസ് ഇടംനേടി. ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളൊന്നുമില്ല. ആദ്യ മത്സരം നടന്ന സിഡ്‌നിയില്‍ തന്നെയാണ് ഇന്നത്തെ മത്സരവും നടക്കുന്നത്.

Image

ആദ്യ മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരേ കൂറ്റന്‍ സ്‌കോര്‍ നേടിയതിന്റെയും 66 റണ്‍സ് ജയത്തിന്റെയും ആത്മവിശ്വാസത്തിലാണ് ഓസീസ്. ആദ്യ മത്സരത്തിലെ പോലെ തന്നെ ഓപ്പണിംഗ് കുട്ടുകെട്ട് പൊളിക്കാന്‍ വിയര്‍ക്കുകയാണ് ഇന്ത്യ. കോഹ് ലി ബോളര്‍മാരെ മാറ്റി മാറ്റി പ്രയോഗിച്ചിട്ടും വിക്കറ്റ് അകന്നു നില്‍ക്കുകയാണ്.

Image

ഇന്ത്യ ടീം: ശിഖര്‍ ധവാന്‍, മായങ്ക് അഗര്‍വാള്‍, വിരാട് കോഹ്‌ലി (നായകന്‍), ശ്രേയസ് അയ്യര്‍, കെ.എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, നവ്ദീപ് സൈനി, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, യുസ്വേന്ദ്ര ചഹല്‍

Image

ഓസ്ട്രേലിയ ടീം: ആരോണ്‍ ഫിഞ്ച് (നായകന്‍), ഡേവിഡ് വാര്‍ണര്‍, സ്റ്റീവന്‍ സ്മിത്ത്, മാര്‍നസ് ലബ്യുഷെയ്ന്‍, ഗ്ലെന്‍ മാക്സ്വെല്‍, മോയിസസ് ഹെന്റിക്ക്സ്, അലെക്സ് കാരി (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ആദം സാംപ, ജോഷ് ഹേസല്‍വുഡ്.