'ചരിത്രത്തില്‍ രേഖപ്പെടുത്തുന്ന വിജയം'; ഇന്ത്യന്‍ ടീമിനെ അഭിന്ദിച്ച് പ്രധാനമന്ത്രി

ഗബ്ബയില്‍ നടന്ന നാലാം ടെസ്റ്റ് മത്സരത്തില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി ബോര്‍ഡര്‍- ഗവാസ്‌കര്‍ പരമ്പര സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചരിത്രത്തില്‍ രേഖപ്പെടുത്തുന്ന വിജയമാണിതെന്നും മുന്നോട്ടും മികച്ച നേട്ടങ്ങള്‍ കൈവവരിക്കാനാകട്ടെ എന്നും പ്രധാനമന്ത്രി പറഞ്ഞു.

“ഓസ്‌ട്രേലിയയില്‍ ഇന്ത്യ നേടിയ വിജയം നമ്മളെ ആഹ്ലാദഭരിതരാക്കുന്നു. പരമ്പരയിലുടനീളം താരങ്ങള്‍ കളിയോട് വലിയ ആവേശവും ആത്മാര്‍ത്ഥതയും പുലര്‍ത്തി. ഇത് ചരിത്രത്തില്‍ രേഖപ്പെടുത്തുന്ന വിജയമാണ്. ഇന്ത്യന്‍ ടീമിന് ആശംസകള്‍. ഇനിയും ഭാവിയില്‍ ഇതുപോലുള്ള നേട്ടങ്ങള്‍ കൈവരിക്കാന്‍ നമുക്ക് സാധിക്കട്ടെ” മോദി ട്വിറ്ററില്‍ കുറിച്ചു.

നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസീസിനെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി ഇന്ത്യ നിലനിര്‍ത്തിയത്. 328 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 18 പന്ത് ശേഷിക്കെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഇതോടെ നാല് മത്സരങ്ങളടങ്ങിയ പരമ്പര 2-1 നാണ് ഇന്ത്യ സ്വന്തമാക്കി.

Image

Read more

ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, റിഷഭ് പന്ത് എന്നിവരുടെ അര്‍ദ്ധ സെഞ്ച്വറി മികവിലാണ് നിര്‍ണായക മത്സരം ഇന്ത്യ ജയിച്ചു കയറിയത്. ശുഭ്മാന്‍ ഗില്‍ 146 പന്തില്‍ 91 റണ്‍സും ചേതേശ്വര്‍ പൂജാര 211 പന്തില്‍ 56 റണ്‍സും എടുത്തു. റിഷഭ് പന്ത് 138 ബോളില്‍ 1 സിക്‌സിന്റെയും 9 ഫോറിന്റെയും അകമ്പകടിയില്‍ 89* റണ്‍സ് നേടി പുറത്താകാതെ നിന്നു.