ഓസീസിന് വമ്പന്‍ തിരിച്ചടി; സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ഇനിയുള്ള മത്സരങ്ങള്‍ക്കില്ല

ഇന്ത്യയ്‌ക്കെതിരായ മികച്ച പ്രകടനത്തിനിടയിലും ഓസീസിന് തലവേദനയായി പരിക്ക്. ഓപ്പണര്‍ ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണര്‍ പരിക്ക് മൂലം ഇനിയുള്ള മത്സരങ്ങള്‍ക്ക് ഉണ്ടായേക്കില്ല. മൂന്നാം ഏകദിനവും ടി20 പരമ്പരയും വാര്‍ണറിന് നഷ്ടമാകും. ടെസ്റ്റ് പരമ്പരയ്ക്ക് വാര്‍ണര്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ ഉറപ്പുമില്ല.

ഞായറാഴ്ച നടന്ന രണ്ടാം ഏകദിനത്തിനിടെയാണ് വാര്‍ണര്‍ക്ക് കീഴ്വയറിന് പരിക്കേറ്റത്. ഇന്ത്യ ബാറ്റു ചെയ്യുന്നതിനിടെ നാലാം ഓവറില്‍ ശിഖര്‍ ധവാന്‍ മിഡ് ഓഫിലേക്ക് പായിച്ച ഷോട്ട് തടുക്കാന്‍ വാര്‍ണര്‍ നടത്തിയ ഡൈവാണ് പരിക്കിന് കാരണമായത്. വീഴ്ച്ചയില്‍ പരിക്കേറ്റ് പുളഞ്ഞ വാര്‍ണര്‍ തുടര്‍ന്ന് സഹതാരങ്ങളുടെയും മെഡിക്കല്‍ ജീവനക്കാരുടെയും സഹായത്തോടെയാണ് ഡ്രസിംഗ് റൂമിലേക്ക് പോയത്.

Australia cricket 2020 vs India ODI at SCG: David Warner injury, groin, updates, diagnosis, first Test | Fox Sports

പരിക്കേറ്റ സാഹചര്യത്തില്‍ ഏകദിന, ടി20 മത്സരങ്ങളില്‍ താരത്തിന് വിശ്രമം അനുവദിച്ചതായി ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു. ഇന്ത്യയ്‌ക്കെതിരെ മികച്ച പ്രകടനമാണ് വാര്‍ണര്‍ കാഴ്ചവെച്ചത്. ആദ്യ മത്സരത്തില്‍ 69 റണ്‍സ് നേടിയ വാര്‍ണര്‍ രണ്ടാം മത്സരത്തില്‍ 83 റണ്‍സ് നേടിയിരുന്നു. മികച്ച ഫോമിലുള്ള വാര്‍ണറുടെ അഭാവം തുടര്‍ മത്സരങ്ങളില്‍ ഓസീസിന് വെല്ലിവിളിയാകും.

Injury to Australian cricketer David Warner good news for India, says KL Rahul | Stuff.co.nz

ഇന്നലെ നടന്ന മത്സരത്തിലും വിജയിച്ച ഓസീസ് മൂന്നു മത്സരങ്ങടങ്ങിയ ഏകദിന പരമ്പര സ്വന്തമാക്കി. ഓസീസ് മുന്നോട്ടുവെച്ച 390 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്ക്ക് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സെടുക്കാനേ ആയുള്ളു. ആദ്യ മത്സരത്തില്‍ 66 റണ്‍സിന് ഓസീസിന്റെ വിജയിച്ചിരുന്നു.