അര്‍ദ്ധ സെഞ്ച്വറിയുമായി വാര്‍ണറും ഫിഞ്ചും; കൂട്ടുകെട്ട് പൊളിച്ച് ഷമി

ഇന്ത്യയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഓസീസ് ശക്തമായ നിലയില്‍. 29 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സ് എന്ന നിലയിലാണ് ആതിഥേയര്‍. അര്‍ദ്ധ സെഞ്ച്വറി നേടിയ ഡേവിഡ് വാര്‍ണറുടെ വിക്കറ്റാണ് ഓസീസിന് നഷ്ടമായത്. 76 ബോള്‍ നേരിട്ട വാര്‍ണര്‍ ആറ് ഫോറുകളുടെ അകമ്പടിയില്‍ 69 റണ്‍സ് നേടി. ഷമിയ്ക്കാണ് വിക്കറ്റ്.

78 റണ്‍സുമായി ക്യാപ്റ്റന്‍ ഫിഞ്ചും ഒരു റണ്‍സുമായി സ്മിത്തുമാണ് ക്രീസില്‍. പേസും സ്പിന്നും മാറിമാറി പരീക്ഷിച്ചിട്ടും കോഹ്‌ലിയ്ക്ക് ഓസീസ് ഇന്നിംഗ്സിന്‍റെ 28ാം ഓവറിലാണ് ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിക്കാനായത്. സ്വിംഗ് കണ്ടെത്താന്‍ ഇതുവരെ ഇന്ത്യന്‍ പേസ് താരങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. ബോളിംഗ് നിരയുടെ കുന്തമുനയായ ബുംറ ആറോവറില്‍ ഇതിനോടകം 33 റണ്‍സ് വഴങ്ങി കഴിഞ്ഞു.

Image

1992-ലെ ഇന്ത്യന്‍ ലോക കപ്പ് ക്രിക്കറ്റ് ടീമിനെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ള പുതിയ ജഴ്സിയിലാണ് ടീം ഇറങ്ങിയിരിക്കുന്നത്. കാണികള്‍ക്കും സ്റ്റേഡിയത്തില്‍ പ്രവേശനമുണ്ട്. 48,000 പേര്‍ക്ക് ഇരിക്കാവുന്ന ഗ്രൗണ്ടില്‍ 50 ശതമാനം കാണികളെ അനുവദിച്ചിട്ടുണ്ട്. ഇന്ത്യയ്ക്ക് വേണ്ടി ധവാനും മായങ്ക് അഗര്‍വാളും ചേര്‍ന്നാകും ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക. ഓപ്പണറായി മികച്ച പ്രകടനം നടത്താറുള്ള രാഹുല്‍ ഇന്ന് അഞ്ചാമനായി ഇറങ്ങും.

Image

ഇന്ത്യന്‍ ടീം: ശിഖര്‍ ധവാന്‍, മായങ്ക് അഗര്‍വാള്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, യുസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ, നവ്ദീപ് സൈനി

Image

Read more

ഓസീസ് ടീം: ആരോണ്‍ ഫിഞ്ച്, ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, മാര്‍ക്കസ് സ്റ്റോയിനിസ്, മാര്‍നസ് ലബുഷെയ്ന്‍, ഗ്ലെന്‍ മാക്സ്വെല്‍, അലെക്സ് ക്യാരി, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ആദം സാംപ, ജോഷ് ഹെയ്സല്‍വുഡ്