ബുംറയും ജഡേജയും വിഹാരിയും പുറത്ത്; ഇനി ആരെ ഇറക്കും?, സാദ്ധ്യത ഇങ്ങനെ

Advertisement

സിഡ്നി ടെസ്റ്റിലെ ആവേശ സമനിലയുടെ സന്തോഷമടങ്ങും മുമ്പേ ഇന്ത്യയ്ക്ക് നിരാശ സമ്മാനിച്ച് മൂന്ന് സൂപ്പര്‍ താരങ്ങള്‍ പരമ്പരയില്‍ നിന്ന് പുറത്തായിരിക്കുകയാണ്. പേസര്‍ ജസ്പ്രീത് ബുംറ, ഓള്‍റൗണ്ടര്‍ രവിന്ദ്ര ജഡേജ, ഹനുമ വിഹാരി എന്നവരാണ് പരിക്കേറ്റ് പുറത്തായിരിക്കുന്നത്. ഇതോടെ ഏറെ നിര്‍ണായകമായ നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ എങ്ങനെ ഇറങ്ങണമെന്ന ആശങ്കയിലാണ് ഇന്ത്യന്‍ ക്യാമ്പ്.

മോശം ഫോം കാരണം ഒഴിവാക്കപ്പെട്ട ഓപ്പണര്‍ പൃഥ്വി ഷായെ നാലാം ടെസ്റ്റില്‍ ഇന്ത്യ തിരികെ വിളിച്ചേക്കും. പുതുമുഖ പേസര്‍ ടി നടരാജന് അരങ്ങേറ്റത്തിനും അവസരം ലഭിച്ചേക്കും. ശര്‍ദ്ദുല്‍ താക്കൂറാണ് ടീമിലെത്താനിടയുള്ള മറ്റൊരു താരം. ചെറിയ പരിക്കുള്ള മായങ്ക് അഗര്‍വാളിന് നാലാം ടെസ്റ്റില്‍ കളിക്കാനാവുമോയെന്ന കാര്യം ഉറപ്പില്ല. താരത്തിന്റെ സ്‌കാനിംഗ് റിപ്പോര്‍ട്ട് വന്നാലേ കളിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പ് പറയാനാവൂ.

Debutant Mayank Agarwal shines as India make solid start to third Test - Cricket Country

നാലാം ടെസ്റ്റിനുള്ള സാദ്ധ്യതാ ഇലവന്‍: രോഹിത് ശര്‍മ, പൃഥ്വി ഷാ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍), റിഷഭ് പന്ത്, വൃദ്ധിമാന്‍ സാഹ, ആര്‍.അശ്വിന്‍, ടി.നടരാജന്‍/ശര്‍ദ്ദുല്‍ താക്കൂര്‍, നവദീപ് സെയ്നി, മുഹമ്മദ് സിറാജ്.

India vs Bangladesh: Lethal trio of Shami, Ishant and Umesh ready for Pink Test | Cricket News – India TV

പരമ്പരയുടെ തുടക്കത്തിലും പിന്നീടുമായി പരിക്ക് കാരണം മുഹമ്മദ് ഷമി, ഉമേഷ് യാദവ്, കെ.എല്‍ രാഹുല്‍ എന്നിവരെ ഇന്ത്യയ്ക്ക് നഷ്മായിരുന്നു. പേസര്‍ ഇഷാന്ത് ശര്‍മ്മയെ പരിക്ക് കാരണം പരമ്പരയിലേക്ക് പരിഗണിക്കാന്‍ പോലും സാധിച്ചിരുന്നില്ല.