196 പന്തില്‍ 50; സ്വന്തം റെക്കോഡ് വീണ്ടും തിരുത്തി പൂജാര

കരിയറിലെ ഏറ്റവും വേഗം കുറഞ്ഞ ഫിഫ്റ്റി എന്ന റെക്കോഡ് ഒരിക്കല്‍ക്കൂടി തിരുത്തി ചേതേശ്വര്‍ പൂജാര. ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിലെ 196 പന്തില്‍ 50 തികച്ചതോടെയാണ് ഇത്. ഓസീസിനെതിരായി മൂന്നാം ടെസ്റ്റിലെ റെക്കോഡാണ് നാലാം ടെസ്റ്റില്‍ പൂജാര വീണ്ടും പുതുക്കിയിരിക്കുന്നത്.

174 പന്ത് നേരിട്ട് 50 റണ്‍സാണ് സിഡ്‌നി ടെസ്റ്റില്‍ പൂജാര നേടിയത്. 2018-ല്‍ ജൊഹന്നാസ്ബര്‍ഗിലെ ടെസ്റ്റില്‍ 173 പന്തില്‍ അര്‍ദ്ധ സെഞ്ച്വറി കണ്ടെത്തിയതായിരുന്നു അതിന് മുമ്പുണ്ടായിരുന്ന പ്രകടനം.

Image

പൂജാരയുടെ വേഗം കുറഞ്ഞ അര്‍ദ്ധ സെഞ്ചുറികള്‍

196 പന്തില്‍ ഓസ്‌ട്രേലിയയ്ക്കെതിരെ ബ്രിസ്‌ബെയ്‌നില്‍, 2020/21*
174 പന്തില്‍ ഓസ്‌ട്രേലിയയ്ക്കെതിരെ സിഡ്‌നിയില്‍, 2020/21 (ഒന്നാം ഇന്നിംഗ്‌സില്‍)
173 പന്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ജൊഹാനാസ്ബര്‍ഗില്‍, 2017/18
170 പന്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ സിഡ്‌നിയില്‍, 2020/21 (രണ്ടാം ഇന്നിംഗ്‌സില്‍)

India vs Australia 3rd Test: Cheteshwar Pujara scores 17th Test century | Sports News,The Indian Express

നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ 328 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റു ചെയ്യുന്ന ഇന്ത്യയുടെ സ്‌കോര്‍ 200 കടന്നു. 78 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 22 ഓവര്‍ ബാക്കി നില്‍ക്കെ ഇന്ത്യയ്ക്ക് ജയിക്കാന്‍ ഇനി 104 റണ്‍സ് കൂടി വേണം.