ഗബ്ബയില്‍ കംഗാരുക്കള്‍ വീഴും, പരമ്പര ഇന്ത്യ നേടും; പ്രതീക്ഷ നല്‍കുന്ന കാര്യങ്ങള്‍

Advertisement

സിഡ്‌നി ടെസ്റ്റ് സമനിലയില്‍ കലാശിച്ചതോടെ നാലാം ടെസ്റ്റ് ഫൈനലിന് തുല്യമായിരിക്കുകയാണ്. ഇരുടീമും പരമ്പരയില്‍ 1-1 ന് സമനിലയില്‍ നില്‍ക്കെ ഗബ്ബയില്‍ നടക്കുന്ന നാലാം ടെസ്റ്റിലെ വിജയ്കളാകും പരമ്പര സ്വന്തമാക്കുക. പരിക്കിന്‍റെ പിടിയിലാണ് ഇന്ത്യ എന്നുള്ളന്നത് ആശങ്ക ഉളവാക്കുന്നതാണെങ്കിലും സിഡ്‌നിയിലെ പോരാട്ടവീര്യവും ചെറു നില്‍ക്കാനുള്ള മനോധൈര്യവും ഗബ്ബയിലും പുറത്തെടുത്താല്‍ ഇന്ത്യയ്ക്ക് പരമ്പര നേടാവുന്നതേയുള്ളു.

ഗബ്ബയില്‍ പോരിന് ഇറങ്ങുമ്പോള്‍ മാനസിക മുന്‍തൂക്കം ഇന്ത്യയ്ക്കാണ്. പരിക്കില്‍ തളരാതെ മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്സല്‍വുഡ്, പാറ്റ് കമ്മിന്‍സ്, നതാന്‍ ലിയോണ്‍ എന്നിവരടങ്ങിയ ശക്തമായ ബോളിംഗ് നിരയ്ക്ക് മുന്നില്‍ ഇന്ത്യന്‍ താരങ്ങള്‍ വീറോടെയാണ് പൊരുതിയത്. പ്രതിസന്ധി ഘട്ടത്തിലും സിഡ്‌നി ടെസ്റ്റില്‍ വിജയത്തോളം പോന്ന സമനില നേടിയെടുത്തത് ഇന്ത്യയ്ക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല.

AUS vs IND 3rd Test Day 4: Rohit Sharma, Shubman Gill make unique opening record on Australian soil | Cricket News – India TV

ഇന്ത്യയുടെ ടോപ് ഓഡര്‍ ബാറ്റിംഗ് നിര മികച്ച ഫോമിലാണ് എന്നതാണ് പ്രതീക്ഷ നല്‍കുന്ന മറ്റൊരു കാര്യം. രോഹിത്-ഗില്‍ ഓപ്പണിംഗ് കൂട്ടുകെട്ട് മികച്ച തുടക്കം ഇന്ത്യയ്ക്ക് സമ്മാനിക്കുന്നുണ്ട്. പൂജാര, രഹാനെ, പന്ത് എന്നിവരും അവരുടെ റോളുകള്‍ ഭംഗിയാക്കുന്നു. അശ്വിനെയും ബാറ്റിംഗില്‍ വിശ്വസിക്കാം. വിഹാരിയും ജഡേജയും പരിക്കായി പുറത്തായത് തിരിച്ചടി തന്നെയാണ്.

IND vs AUS 1st Test 2020: Ricky Ponting Calls Nathan Lyon Massive Threat For India in Test Series | India.com cricket news.

ഓസീസ് നിരയിലെ സൂപ്പര്‍ ബോളര്‍മാരായ മിച്ചല്‍ സ്റ്റാര്‍ക്കിനും നതാന്‍ ലിയോണും മികവിനൊത്ത പ്രകടനം കാഴ്ചവെയ്ക്കാനാകുന്നില്ല എന്നത് ഇന്ത്യയ്ക്ക് ആശ്വാസമാണ്. ഇന്ത്യന്‍ സ്പിന്‍ കരുത്ത് കത്തികയറിയപ്പോഴും ലിയോണിന് വെറും കാഴ്ച്ചക്കാരനായി നില്‍ക്കാനായിരുന്നു യോഗം. 15 നാണ് നാലാം ടെസ്റ്റ് ആരംഭിക്കുക.