രോഹിത്തും രാഹുലും കളിക്കുന്നില്ല, ഇന്ത്യയുടെ അവസ്ഥ കുറച്ചു പരിതാപകരം തന്നെയാണ്

അനീഷ് എന്‍.പി

ഇന്ത്യ, ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം ഇന്ന് തുടങ്ങുന്നു, പരമ്പരയില്‍ 2-1 നു മുന്നില്‍ ആണ് ഇന്ത്യ. പരമ്പരയില്‍ മുന്നില്‍ ആണെങ്കിലും ഇന്ത്യയ്ക്ക് ഇംഗ്ലണ്ടില്‍ നിന്നും കനത്ത വെല്ലുവിളി ഉണ്ടാകുമെന്ന് ഉറപ്പാണ്.

പുതിയ കോച്ച് മക്കല്ലത്തിന് കീഴില്‍ ഇറങ്ങുന്ന ഇംഗ്ലണ്ട് അപാര ഫോമില്‍ ആണ്. ന്യൂസിലന്റിനെതിരെ 3 ടെസ്റ്റുകളും അനായാസമായാണ് ഇംഗ്ലണ്ട് ജയിച്ചത്, അതും മൂന്ന് മത്സരങ്ങളും ഏകദിന ശൈലിയില്‍ ആണ് അവര്‍ ചെയ്സ് ചെയ്തത്. ഏകദിന ശൈലിയില്‍ ബാറ്റു ചെയ്യുന്ന ബെയര്‍സ്റ്റോ, മികച്ച ഫോമില്‍ നില്‍ക്കുന്ന റൂട്ട് പിന്നെ ക്യാപ്റ്റന്‍ സ്റ്റോക്‌സ് അടങ്ങുന്ന ബാറ്റിംഗ് നിരയും ആന്‍ഡേഴ്‌സണും ബ്രോഡും അടങ്ങുന്ന ബൌളിംഗ് നിരയും ഇന്ത്യയ്ക്ക് തലവേദന ഉണ്ടാക്കുമെന്ന് ഉറപ്പാണ്.

മറുവശത്തു ഇന്ത്യയുടെ അവസ്ഥ കുറച്ചു പരിതാപകരമാണ്. സീരിസിലെ മികച്ച റണ്‍ നേട്ടക്കാരായ ക്യാപ്റ്റന്‍ രോഹിതും രാഹുലും കളിക്കുന്നില്ല. കൂടാതെ കോഹ്ലി, പൂജാര, പന്ത് എന്നിവര്‍ അത്ര മികച്ച ഫോമിലും അല്ല. ഓപ്പണിങ്ങില്‍ ആരെ ഇറക്കും എന്നത് ദ്രാവിഡിനെ കുഴയ്ക്കും എന്ന് ഉറപ്പാണ്. രോഹിതിന്റെ അഭാവത്തില്‍ ക്യാപ്റ്റന്‍ ബുംറ നയിക്കുന്ന ബൗളിംഗ് നിര ആദ്യ ടെസ്റ്റുകളില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ചത് ആശ്വാസം നല്‍കുന്ന കാര്യമാണ്.

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇനി ഏഴു മത്സരങ്ങള്‍ കൂടി ശേഷിക്കെ മികച്ചൊരു വിജയം ഈ ടെസ്റ്റില്‍ ടീം ഇന്ത്യയ്ക്ക് അനിവാര്യമാണ്, ഈ മത്സരത്തില്‍ വിജയിച്ചാല്‍ ഫൈനലിലേക്ക് എത്താന്‍ കുറച്ചു കൂടി സഹായകമാകും. ഈ മത്സരം വിജയിച്ചാല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ നാട്ടില്‍ നടക്കുന്ന മത്സരങ്ങളില്‍ അതു ടീമിന് ആത്മവിശ്വാസം നല്‍കും

പുതിയ ക്യാപ്റ്റന്‍ ബുംറയുടെ കീഴില്‍ ഇറങ്ങുന്ന ടീം ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ അഗ്‌നിപരീക്ഷ ആയിരിക്കും ഈ മത്സരം. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരു പോലെ തിളങ്ങി ഈ മത്സരം നമുക്ക് അനുകൂല റിസള്‍ട്ട് തരുമെന്ന ശുഭപ്രതീക്ഷയോടെ, നല്ലൊരു നാളേയ്ക്കായി

Read more

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍