ആദ്യ ടി20 യിൽ രോഹിതിനൊപ്പം രാഹുൽ ഗാന്ധി തന്നെ ഓപ്പണിംഗ് ഇറങ്ങും

അബദ്ധങ്ങൾ പറ്റാത്ത മനുഷ്യർ ആരും തന്നെ കാണില്ല. മനുഷ്യരാണോ തെറ്റുകളും കുറ്റങ്ങളും ഒകെ ഉണ്ടാകും എന്ന് പറഞ്ഞതുപോലെയാൻ കാര്യങ്ങൾ. എന്നാൽ ഇന്നത്തെ സോഷ്യൽ മീഡയ യുഗത്തിൽ ഓരോ തെറ്റിനും വില കിട്ടുന്നത് ട്രോളുകളുടെ രൂപത്തിലാണ്. അത് നാക്ക് പിഴ ആണെങ്കിലോ ട്വിറ്ററിലെ അബദ്ധങ്ങൾ ആണെങ്കിലോ നിമിഷ നേരം കൊണ്ട് അബദ്ധത്തിന്റെ ഉടമ എയറിൽ കയറും.

ടി20 ലോകകപ്പിൽ കെ എൽ രാഹുൽ ഇന്ത്യക്ക് വേണ്ടി ബാറ്റിംഗ് ഓപ്പൺ ചെയ്യുമെന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മ സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെ, ഈ വാർത്ത ഇന്ത്യൻ ക്രിക്കറ്റ് സർക്യൂട്ടിൽ തൽക്ഷണ സെൻസേഷനായി മാറി. ഒരു ഹിന്ദി മാധ്യമ ചാനലിന്റെ അവതാരകൻ തത്സമയ ടിവിയിൽ സംസാരിക്കുന്നതിനിടെ കെ.എൽ രാഹുലിന് പകരമാണ് രാഹുൽ ഗാന്ധിയുടെ പേര് പറഞ്ഞത്.

Read more

“ഭാരതീയ ടീം കെ കപ്‌താൻ രോഹിത് ശർമ്മ നെ കഹാ കി ടി20 ലോകകപ്പ് മേ ഓപ്പൺ കരേംഗെ രാഹുൽ ഗാന്ധി. വിരാട് കോഹ്‌ലി കോ ഭി കൈ മാച്ച് മേ പെൻ കർണ പഡ് സക്താ ഹേ,” (ഇന്ത്യയ്‌ക്കായി രാഹുൽ ഗാന്ധി ഓപ്പൺ ചെയ്യുമെന്ന് ഇന്ത്യൻ ടീം ക്യാപ്റ്റൻ രോഹിത് ശർമ്മ പറഞ്ഞു. ടി20 ലോകകപ്പിൽ വിരാട് കോഹ്‌ലിക്കും ആ വേഷം ചെയ്യേണ്ടി വന്നേക്കാം ചില ഗെയിമുകൾ) അവതാരകൻ പറഞ്ഞു, അതിന്റെ വീഡിയോ തൽക്ഷണം വൈറലായി.