ജഡേജയുടെ കാര്യത്തിൽ തീരുമാനം, തീരുമാനം ഇങ്ങനെ

ബിഗ് രവീന്ദ്ര ജഡേജയും ചെന്നൈ സൂപ്പർ കിംഗ്‌സും തമ്മിലുള്ള ബന്ധം അതിന്റെ അവസാന ഘട്ടത്തിലാണ് എന്ന തരത്തിലുള്ള റിപോർട്ടുകൾ വന്ന് തുടങ്ങിയിട്ട് നാളുകളായി കഴിഞ്ഞതാണ് . ജഡേജ സിഎസ്‌കെയിൽ തുടരുമോ? സിഎസ്‌കെ അദ്ദേഹത്തെ നിലനിർത്തുമോ അതോ ഇന്ത്യൻ ഓൾറൗണ്ടറെ പുറത്താക്കുമോ ? ഡിസംബറിൽ അദ്ദേഹം ട്രേഡ് ചെയ്യപ്പെടുമോ അതോ MINI-ലേലത്തിന്റെ ഭാഗമാകുമോ? ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം ഉടൻ വരുന്നു. അടുത്ത 5-6 ദിവസത്തിനുള്ളിൽ ജഡേജയെ തിരികെ കൊണ്ടുവരാൻ CSK അവസാനമായി ശ്രമിക്കുമെന്ന് റിപോർട്ടുകൾ പറയുന്നു. ഇനി ജഡേജ അതിന് സമ്മതിക്കാതിരുന്നാൽ അദ്ദേഹത്തെ ടീം മിനി ലേലത്തിൽ വിൽക്കും.

“ജഡേജയും സിഎസ്‌കെയും തമ്മിലുള്ള ബന്ധം അത്ര മികച്ചതല്ലെന്ന് എല്ലാവർക്കും അറിയാം. കഴിഞ്ഞ കുറച്ച് മാസങ്ങളായി സിഎസ്‌കെയുടെ സന്ദേശങ്ങളോ കോളുകളോ ജഡേജ പ്രതികരിച്ചിട്ടില്ല. പക്ഷേ, അവർ നിയമപരമായ ഒരു കരാറിലാണ്. ജഡേജയുമായി രമ്യതയിലെത്താൻ സിഎസ്‌കെ അവസാനമായി ശ്രമിക്കും. അദ്ദേഹം പ്രതികരിച്ചില്ലെങ്കിൽ, ടീം വിട്ടയക്കേണ്ടിവരും, ”സിഎസ്കെ ടീമുമായി ബന്ധം പുലർത്തുന്ന ടീം അംഗം പറഞ്ഞു.

നവംബർ 15നകം നിലനിർത്തിയ കളിക്കാരുടെ പട്ടിക സമർപ്പിക്കാൻ 10 ഐപിഎൽ ഫ്രാഞ്ചൈസികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റിപോർട്ടുകൾ ഉണ്ട്.