ഈ ഇന്ത്യന്‍ താരമുണ്ടെങ്കില്‍ 2023ലെ ലോകകപ്പില്‍ കളിക്കും: ഡിവില്ലേഴ്‌സ്

മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി കളിയ്ക്കുമെങ്കിലും താനും 2023ലെ ലോകകപ്പ് കളിക്കുമെന്ന് മുന്‍ ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എബി ഡിവില്ലേഴ്‌സ്. കഴിഞ്ഞദിവസം ബ്രേക്ക് ഫാസ്റ്റ് വിത്ത് ചാമ്പ്യന്‍സ് എന്ന സ്വകാര്യ ടെലിവിഷന്‍ പരിപാടിയില്‍ ഗൗരവ് കപൂറിനോട് സംസാരിക്കവെയായിരുന്നു ഡിവില്ലിയേഴ്‌സ് ഇക്കാര്യം പറഞ്ഞത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് കഴിഞ്ഞ വര്‍ഷം വിവരമിച്ച ഡിവില്ലേഴ്‌സ് നിലവില്‍ ടി20 ലീഗുകളില്‍ സീവമാണ്. ഈ പരുപാടി തീരാനിരിക്കെയായിരന്നു 2023 ലോകകപ്പില്‍ കളിക്കുന്നതിനെക്കുറിച്ച് ഡിവില്ലിയേഴ്‌സിനോട് ചോദ്യം ഉയര്‍ന്നത്.

തുടര്‍ന്ന് പൊട്ടിചിരിച്ച ഡിവില്ലേഴ്‌സ് ധോണി കളിക്കാനുണ്ടെങ്കില്‍ താനും ആ ലോകകപ്പിന്റെ ഭാഗമാകും എന്ന് പറയുകയായിരുന്നു.

എന്തുകൊണ്ടാണ് താന്‍ നേരത്തെ വിരമിച്ചതെന്ന കാര്യത്തിലും ഡിവില്ലേഴ്‌സ് ഈ ഷോയില്‍ വിശദീകരണം നല്‍കി. “2019 ലോകകപ്പില്‍ കളിക്കാമായിരുന്നു, പക്ഷേ ഞാന്‍ അതിന് മുന്‍പ് വിരമിച്ചു. എന്റെ വിരമിക്കല്‍ തീരുമാനം ഏറെ ബുദ്ധിമുട്ടേറിയതായിരുന്നു. നാട്ടില്‍ എനിക്കെതിരെ ഉയര്‍ന്നിരുന്ന വിമര്‍ശനങ്ങള്‍ വിരമിക്കലിന് പ്രധാന കാരണങ്ങളിലൊന്നായിരുന്നു” ഡിവില്ലിയേഴ്‌സ് പറയുന്നു.