ഇന്ന് അതു നേടി എടുത്താല്‍ നിന്നെ തഴഞ്ഞു കളഞ്ഞവര്‍ക്ക് നല്‍കാന്‍ പറ്റുന്ന നിശ്ശബ്ദ മറുപടിയായി അതു അലയടിക്കും

ധനേഷ് ഡി.വി

ഇന്ന് കലാശ പോരാട്ടം.. ഇന്ന് ഞങ്ങള്‍ക്ക് ജയിച്ചേ തീരു.. കഴിഞ്ഞ രണ്ടു തവണ ഏറ്റു മുട്ടിയപ്പോഴും പരാജയപ്പെട്ടത്തിന്റെ ഭാരം പേറി പടിയിറങ്ങാന്‍ ഞങ്ങള്‍ക്ക് വയ്യ.. ലോക ക്രിക്കറ്റില്‍ മഹാരഥന്മാരുടെ പേരുകള്‍ക്കിടയില്‍ നമ്മള്‍ ഓര്‍ത്തു വെക്കുന്ന ആ വലിയ മനുഷ്യന്.. Warnie എന്നു സ്‌നേഹത്തോടെ വിളിച്ചിരുന്ന ആദ്യത്തെ റോയലിന് ഞങ്ങള്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ tribute ആണ് ഈ വിജയത്തിന്റെ മധുരം.

സത്യത്തില്‍ എനിക്ക് വലിയ ഭയം തോന്നുന്നു.. കാരണം ആദ്യ സീസണ്‍ കണ്ടവര്‍ക്ക് അറിയാം.. ക്രിക്കറ്റിന്റെ ഗ്ലാമര്‍ കൊണ്ടോ വലിയ പ്ലെയേഴ്സ് ന്റെ നിര കൊണ്ടോ ഒന്നും ശക്തമായിരുന്നില്ല രാജസ്ഥാന്‍.. പക്ഷേ ആരും പ്രതീക്ഷിക്കാത്ത അവര്‍ അട്ടിമറി നടത്തി.. ഇന്ന് അന്നത്തെ RR ന്റെ അതേ സ്ഥാനത്താണ് GT.. മറുഭാഗത്ത് രാജസ്ഥാനും..

എന്തുകൊണ്ടും മുന്‍തൂക്കം GT എന്ന പവര്‍ഹൗസിനു തന്നെ. ടീം എന്ന നിലയില്‍ അവര്‍ വലിയ ശക്തിയാണ്.. ഒരുമിച്ചു ചേര്‍ന്നാല്‍ പിടിച്ചു കെട്ടാന്‍ സാധിക്കാത്ത അത്ര ബലം അവരില്‍ ഉണ്ടെന്നു തോന്നി പോകും.. ആരെങ്കിലും ഒന്നോ രണ്ടോ പേര്‍ എല്ലാ മാച്ചിലും ഫോം ആകുന്നു..

ഇങ്ങനെ ഒക്കെ ഇരിക്കിലും സഞ്ജു എന്ന നായകനിലും ജോസ് എന്ന സൂപ്പര്‍ താരത്തിലും ബാക്കി 9 പേരുടെ പട ബലത്തിലും ഞങ്ങള്‍ തയ്യാറാണ്.. അന്നത്തെ രാജസ്ഥാന്റെ അതേ വീറും വാശിയും ഇനിയും ഒരിക്കല്‍ കൂടി പുറത്തെടുക്കാന്‍.. കൂട്ടത്തില്‍ ഒരു പ്രതികാരത്തിനും.. രണ്ടു തവണ തോല്‍വി തന്നതിന്..

സാധിക്കണം.. ഇന്ന് അതു നേടി എടുത്താല്‍ നിന്നെ തഴഞ്ഞു കളഞ്ഞ പല കപട രാഷ്ട്രീയങ്ങള്‍ക്കു നിനക്ക് നല്‍കാന്‍ പറ്റുന്ന ‘ നിശബ്ദ മറുപടി ‘ ആയി അതു അലയടിക്കും.. കൂടെ മലയാളിയായ ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന സഞ്ജു എന്ന മനുഷ്യന്റെ ചെറിയ വിജയങ്ങളില്‍ പോലും അതു തങ്ങളുടേത് കൂടി എന്നു ഓര്‍ത്തു അഭിമാനം കൊള്ളുന്ന ഒരുപറ്റം ആരാധകരുടെയും കൂടി ദിവസമാകും..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍