അത് തോറ്റാൽ പിന്നെ നീ തീർന്നെടാ തീർന്നു, ഇനിയുള്ള രണ്ട് മത്സരങ്ങൾ അതിനിർണായകം ഈ താരത്തിന്; തുറന്നടിച്ച് കൈഫ്

ഇംഗ്ലണ്ടിനെതിരായ ടി20 ലോകകപ്പ് 2022 സെമി ഫൈനൽ ഏറ്റുമുട്ടൽ ക്യാപ്റ്റനെന്ന നിലയിൽ രോഹിത് ശർമ്മയുടെ നാളിതുവരെയുള്ള ഏറ്റവും കഠിനമായ പരീക്ഷണമായിരിക്കുമെന്ന് മുൻ ടീം ഇന്ത്യയുടെ ബാറ്റർ മുഹമ്മദ് കൈഫ് വിശ്വസിക്കുന്നു. ഒരു ലോകകപ്പിൽ ആദ്യമായി ടീമിനെ നയിക്കുന്ന താരം, 2021 അവസാനത്തിൽ വിരാട് കോഹ്‌ലിയിൽ നിന്ന് ചുമതലയേറ്റതിന് ശേഷമുള്ള തന്റെ നായകത്വത്തിൽ ഉടനീളം മികച്ച പ്രകടനമാണ് നടത്തിയത്.

2022ലെ ടി20 ലോകകപ്പിൽ വരുന്നതിന് മുമ്പ് രോഹിതിന്റെ കീഴിൽ ഇന്ത്യ നടത്തിയ ഏറ്റവും മോശം പ്രകടനം ഏഷ്യ കപ്പിലേത് ആയിരുന്നു. ഈ ലോകകപ്പ് അതിൽ തന്നെ രോഹിതിന് നിർണായകമാണ്, പ്രത്യേകിച്ച് ബിഗ് മാച്ചിൽ താരം എങ്ങനെ നയിക്കുമെന്ന് എന്നത് ഏവരും ഉറ്റുനോക്കും.

“ഞാൻ രോഹിത് ശർമ്മയെ വളരെ മികച്ച കളിക്കാരനായി കണക്കാക്കുന്നു, എന്നാൽ അടുത്ത രണ്ട് മത്സരങ്ങൾ ഏറ്റവും പ്രധാനപ്പെട്ടവയാണ്. അടുത്ത മത്സരം രോഹിത് ശർമ്മയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ മത്സരമാണ്, ചുമതലയേറ്റ ശേഷം അദ്ദേഹത്തിന് മികച്ച റെക്കോർഡ് ഉണ്ട്. ക്യാപ്റ്റൻസിയിൽ അദ്ദേഹം കൊണ്ടുവന്ന മൂല്യം വളരെ വലുതാണ്.” കൈഫ് പറഞ്ഞു.

2022 ൽ ഇന്ത്യയെ 22 വിജയങ്ങളിലേക്ക് നയിച്ചതിന് ശേഷം ഒരു കലണ്ടർ വർഷത്തിലെ ഏറ്റവും മികച്ച ടി 20 ഐ ക്യാപ്റ്റനായി രോഹിത് അടുത്തിടെ മാറി, 2021 ൽ പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിന്റെ 21 വിജയങ്ങളുടെ റെക്കോർഡ് മറികടന്നു.