ആർക്കും ഉപകാരം ഇല്ലാത്ത ഒരു താരത്തിന്റെ പേര് പറയാൻ പറഞ്ഞാൽ ഒറ്റ പേര് ഓർത്താൽ മതി, ഇറങ്ങി പോ മനുഷ്യാ ഇങ്ങനെ നിന്ന് നാണംകെടാതെ

ഒക്ടോബർ 4 ചൊവ്വാഴ്ച ഇൻഡോറിൽ നടന്ന അവസാന ടി 20 ഐയിൽ 3 (8) ന് ഇറങ്ങിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ടെംബ ബാവുമയുടെ മോശം ഫോമിൽ ഇന്ത്യയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടി 20 പരമ്പരയിൽ നിരാശപെടുത്തിയതിനാൽ താരത്തിന്റെ നായകൻറെ ഭാവി അവതാളത്തിലാണ് ഇപ്പോൾ .

ബാവുമ എന്ന നായകൻറെ പ്രകടനം ഈ നാളുകളിൽ ഒകെ വളരെ മോശമായിരുന്നു. താരത്തിന് തന്നെ ടീമിൽ എന്താണ് നിൽകുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. വലിയ വിമർശനമാണ് ഇപ്പോൾ ലോകത്തിന്റെ പല കോണിൽ നിന്നും ഉയരുന്നത്.

സൗത്ത് ആഫ്രിക്കന്‍ ബോര്‍ഡ് എന്തൊരു വിഡ്ഢിത്തമാണ് കാണിക്കുന്നത്? ബാവുമയെ പോലെയൊരു ബാറ്റ് പൊക്കാന്‍ പറ്റാത്ത ഒരാളെ ടീമില്‍ അള്ളിപ്പിടിച്ചു വെച്ചിരിക്കുന്നു. അതും Brevis, klasan , hendrics പോലെയുള്ള നല്ല ഒരുപാട് യുവ പ്രതിഭകള്‍ വെളിയില്‍ ഉള്ളപ്പോള്‍ ആണ് ഇങ്ങേരെ ഒക്കെ പിടിച്ചു ടീമില്‍ സ്ഥിരമായി ഇറക്കുന്നത്.

സിഎസ്‌കെയില്‍ ലാസ്റ്റ് കുറേ സീസണില്‍ എംഎസ് ധോണിക്ക് കൊടുക്കുന്ന നോണ്‍ പ്ലെയിങ് ക്യാപ്റ്റന്‍ എന്ന റോള്‍ രീതിയില്‍ ആയിരിക്കാം സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇങ്ങേരെ തുടരെ ഇറക്കുന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.

പരമ്പരയിലെ മോശം ബാറ്റിംഗ് റിട്ടേണുകൾക്ക് ടെംബ ബാവുമയെ ട്വിറ്ററാറ്റി ക്രൂരമായി ആക്ഷേപിക്കുകയും ദക്ഷിണാഫ്രിക്കൻ ടി20 ടീമിൽ അദ്ദേഹം ഒരു സ്ഥാനം അർഹിക്കുന്നില്ലെന്ന് കരുതുകയും ചെയ്തു.