ഈ ചെണ്ടകളുമായി പോയാൽ ടീമിൽ നാലഞ്ച് സൂര്യകുമാറുമാർ ഉണ്ടെങ്കിലും മതിയാകാതെ വരും, ബോളർമാർക്ക് മുന്നിൽ കൈകൂപ്പി രോഹിത്

ഡെത്ത് ഓവറുകളിൽ ഡേവിഡ് മില്ലറുടെ വൈകിയുള്ള ആക്രമണത്തിന് മുന്നിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ കൈകൂപ്പി നിൽക്കുന്ന ചിത്രം വൈറലാകുന്നു. ദീപക് ചാഹർ എറിഞ്ഞ ഇന്നിംഗ്‌സിന്റെ അവസാന ഓവറിലായിരുന്നു സംഭവം. ഇതേ ഓവറിൽ തന്നെ മൂന്ന് കൂറ്റൻ കൂറ്റൻ സിക്‌സറാണ് തരാം വഴങ്ങിയത്. ഓരോ സിക്‌സറുകൾ വഴങ്ങുമ്പോൾ രോഹിതിന്റെ ഭാവം ക്യാമറയിൽ പതിഞ്ഞത് ഇപ്പോൾ ട്രോളന്മാർ ഉപയോഗിക്കുകയാണ്.

അതിൽ കൈകൂപ്പി നിൽക്കുന്ന രോഹിതിന്റെ ചിത്രമാണ് ഇപ്പോൾ ട്രെൻഡിങ്. ” ഒന്ന് നിർത്തി പോ” എന്നുള്ള രീതിയിൽ ഈ ചിത്രം ആഘോഷിക്കപ്പെടുന്നുണ്ട്. ‘ എന്തായാലും ഞങ്ങൾ ഇത്രയും റൺസ് തിരിച്ചടിക്കാൻ പോകുന്നില്ല നിർത്താമോ” എന്നുള്ള രീതിയിലും ചിത്രത്തിന്റെ വിവരണ ശ്രദ്ധേയം ആകുന്നുണ്ട്.

അതേസമയം, ദക്ഷിണാഫ്രിക്കക്കെതിരായ അവസാന മത്സരത്തില്‍ ഇന്ത്യ 49 റണ്‍സിന് തോറ്റിരുന്നു. ഇന്‍ഡോറില്‍ നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച 228 റണ്‍സിലേക്ക് ബാറ്റേന്തിയ ആതിഥേയര്‍ 178 ന് പുറത്തായി.