ഇത് കൊള്ളാലോ ഇൻസി, നിനക്ക് എന്നെയാണോ ഇരയായിട്ട് കിട്ടിയത്; അപൂർവ വിക്കറ്റ്

പാകിസ്താന്റെ മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണെങ്കിലും ഇന്‍സമാം ഉള്‍ഹഖിനെ ലോകത്ത് ഏറ്റവും മികച്ച ബാറ്റ്‌സ്മാനായി സാധാരണ ഗതിയില്‍ കണക്കാക്കാറില്ല. കണക്കുകളിലും ഇന്‍സമാമിന് അത്ര വലിയ നേട്ടങ്ങള്‍ അവകാശപ്പെടാനില്ല.

അമിത വണ്ണം കാരണം വിക്കറ്റുകൾക്ക് ഇടയിലുള്ള ഓട്ടം മാത്രം താരത്തിന് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. അതിനാൽ ഒരുപാട് തവണ താരം റൺ ഔട്ട് ആയിട്ടുണ്ട്. ഇങ്ങനെ ഒകെ ആണെങ്കിലും പേസ്, സ്പിൻ എന്നിവക്ക് എതിരെ തരാം ഒരുപോലെ തിളങ്ങിയിരുന്നു.

താരത്തിന്റെ ഒരു റെക്കോർഡാണ് ഏറ്റവും കൗതുകം. താരം ഏകദിനത്തിൽ 3 വിക്കറ്റുകളാണ്‌ നേടിയത്. അതിൽ ഒരു വിക്കറ്റ് ആദ്യത്തെ ബോളിൽ തന്നെ ആയിരുന്നു. അതായത് എറിഞ്ഞ ആദ്യ പന്തിൽ തന്നെ ബാറ്റ്റ്‌സ്മാൻ പുറത്ത്. താരത്തിന്റെ പന്തിൽ പുറത്തായതോ സാക്ഷാൽ ബ്രെയിൻ ലാറ.

അത്ര മികച്ച ബൗളർ ഒന്നും അല്ലെങ്കിലും സാക്ഷാൽ ലാറയെ ആദ്യ പന്തിൽ താനെ പുറത്താക്കാൻ സാധിച്ചത് പോര് നേട്ടം തന്നെയാണ്.