ഇന്ന് രാജസ്ഥാന്‍ ജയിച്ചു കഴിഞ്ഞാല്‍ ഫൈനലിന് വലിയൊരു ആവേശം ഉണ്ടാവാന്‍ സാദ്ധ്യതയില്ല

അന്‍സില്‍ ടി.കെ

ഇന്നത്തെ മത്സരത്തില്‍ ഒരുപക്ഷെ രാജസ്ഥാന്‍ ജയിച്ചു കഴിഞ്ഞാല്‍ ഫൈനലിന് വലിയൊരു ആവേശം ഉണ്ടാവാന്‍ സാധ്യതയില്ല! ഈ സീസണിലെ HEAD TO HEAD മത്സരങ്ങളിലെ പ്രകടനങ്ങള്‍ ശ്രദ്ധിച്ചാല്‍ അതിലൊന്നും ഗുജറാത്തിന് ചെറിയൊരു തരത്തിലുള്ള ഭീക്ഷണി ഉയര്‍ത്താന്‍ പോലും സഞ്ജുവിനും സംഘത്തിനും സാധിച്ചിട്ടില്ല എന്നുള്ള പച്ചയായ യാഥാര്‍ഥ്യം നമുക്ക് ബോധ്യപ്പെടും!

സത്യത്തില്‍ രാജസ്ഥാന്റെ പക്കല്‍ ഗുജറാത്തിന്റെ കിരീടനേട്ടത്തിന് വിലങ്ങുതടിയയായി നില്‍ക്കാന്‍ ഉതകുന്ന ഒന്നും തന്നെയില്ല! ആയതിനാല്‍ അതിനേക്കാളും എത്രയോ ഭേദവും ഏറെ ആവേശവും തരാന്‍ പോവുന്നത് ഗുജറാത്ത്-ആര്‍സിബി ഫൈനല്‍ ആയിരിക്കും!

ഗ്രൂപ്പ് സ്റ്റേജില്‍ അവസാനമായി ഏറ്റുമുട്ടിയപ്പോള്‍ ഗുജറാത്തിനെ തറപറ്റിക്കാനും അവര്‍ക്ക് സാധിച്ചിരുന്നു എന്നത് തന്നെ ആ ആവേശം ഇരട്ടിപ്പിക്കും! ആയതിനാല്‍ സാക്ഷാല്‍ എംഎസ് ധോണിയുടെ ശിഷ്യന്‍ ഫാഫ് നയിക്കുന്ന ആര്‍സിബി ഫൈനലില്‍ വരുന്നതായിരിക്കും ഉത്തമമെന്ന് തോന്നുന്നു!

വികാരം മാറ്റിനിര്‍ത്തി വിവേകപ്പൂര്‍ണ്ണമായി ചിന്തിച്ചാല്‍ ഒരുപക്ഷെ നിങ്ങളും ഇങ്ങനെയൊക്കെയേ ആഗ്രഹിക്കാന്‍ സാധ്യതയുള്ളൂ! IT’S JUST A WISH! MORE IMPORTANTLY NOT AN ARGUMENT!

NB : CRICKET IS AN UNPREDICTABLE GAME!

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍