ടൂര്‍ണമെന്റ് വിജയങ്ങളിലെ പ്രകടനങ്ങളാണ് ഒരാളെ മഹാനാക്കുന്നത് എങ്കില്‍ ഇയാളേക്കാളും വലിയൊരു മഹാന്‍ വേറെയില്ല!

സച്ചിനും ധോണിയും കോഹ്ലിയുമടങ്ങുന്ന ഇതിഹാസ താരങ്ങള്‍ പല കാലങ്ങളിലായി ക്രിക്കറ്റ് ആരാധകരെ തുടര്‍ച്ചയായ വിജയങ്ങള്‍ നല്‍കി ആനന്ദിപ്പിച്ചപ്പോള്‍ കിരീട വിജയങ്ങളുടെ ഉന്മാദം നല്‍കാന്‍ യുവരാജ് തന്നെ വേണമായിരുന്നു.

ഇന്ത്യന്‍ ക്രിക്കറ്റില്‍ യുവിയുടെ വരവിനും പോക്കിനുമിടയില്‍ എന്ത് സംഭവിച്ചുവെന്ന് ചോദിച്ചാല്‍ അതിനുത്തരം മൂന്നു ലോക കിരീടങ്ങള്‍ എന്നാകും. അതും മൂന്ന് വ്യത്യസ്ത തലത്തിലുള്ള കിരീട വിജയങ്ങളായിരുന്നു എന്നത് അതിന്റെ മാറ്റ് ഇരട്ടിയായും ചെയ്യുന്നു.

On this day: Yuvraj Singh ended Australia's hopes in 2011 World Cup | Cricket News - Times of India

മൂടിക്കെട്ടിയ ആകാശത്തിനു കീഴെ സര്‍വ പ്രതീക്ഷകളും നശിച്ച ഒരു ജനതയ്ക്ക് പ്രതീക്ഷകളുടെ വെളിച്ചം സമ്മാനിച്ച ഒരാള്‍ അവര്‍ക്ക് അത്രമാത്രം പ്രിയപ്പെട്ടവനായിരുന്നു. ഒരു ജനതയുടെ സാക്ഷാത്കാരം പലതവണ പ്രകടന മികവ് കൊണ്ട് സാധിച്ചെടുത്ത ആത്മസമര്‍പ്പണം മറ്റൊരാളിലും കാണാനാകില്ല. ഒടുവില്‍ താന്‍ ദൈവത്തെ പോലെ ആരാധിച്ച ഒരു മനുഷ്യനു വേണ്ടി ചാകാന്‍ തയ്യാറാണെന്ന് പറഞ്ഞ അയാളുടെ വാക്കുകള്‍ അച്ചട്ടായി മാറുന്നത് പോലെയാണ് പിന്നീട് കണ്ടത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന ഇതിഹാസത്തിന് വേണ്ടി തന്റെ ശരീരത്തിലെ ചോരത്തുള്ളി തന്നെ ഒഴുക്കിയ അയാള്‍ സ്വപ്ന വിജയത്തിനു ശേഷം എത്തിയത് ആശുപത്രിക്കിടക്കയില്‍ ആയിരുന്നു.

തന്റെ കരിയറിലെ ഏറ്റവും ഉച്ചസ്ഥായിയില്‍ മൈതാന മധ്യത്തില്‍ ലക്ഷക്കണക്കിന് ആരാധകരുടെയും ആഘോഷങ്ങളുടെയും നടുവില്‍ നിന്നും നാലു ചുമരുകള്‍ ഉള്ള ഹോസ്പിറ്റല്‍ മുറിയിലേക്ക് ചുരുങ്ങിയപ്പോള്‍ അയാളുടെ മാനസികാവസ്ഥ എന്തായിരിക്കും?? ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന ഏറ്റവും ജനസംഖ്യയുള്ള രാജ്യത്തെ ഓരോ മനുഷ്യന്റെയും പ്രാര്‍ത്ഥന ഉറപ്പായും അയാളുടെ കൂടെ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് അയാള്‍ ജീവിതത്തിലേക്കും , ക്രിക്കറ്റിലേക്കും തിരികെ വന്നതും.

BCCI urged by players and fans to retire MS Dhoni's jersey number 7 inspired by Cristiano Ronaldo - TechnoSports

ഓരോ ലോക കപ്പ് തോല്‍വിയിലും ജനഹൃദയങ്ങളുടെ മനസ്സ് യുവിയിലേക്ക് മടങ്ങുന്നു. ഇനിയൊരു ലോകകപ്പ് ഇന്ത്യക്ക് ലഭിക്കണമെങ്കില്‍ ഒരുപക്ഷേ പലരും പുതിയ സച്ചിനും കോലിയും വേണമെന്ന് ആയിരിക്കില്ല ആഗ്രഹിക്കുന്നത് ഒരു പുതിയ യുവിയെ ആയിരിക്കും. 2011 ലോകകപ്പില്‍ 4 അര്‍ദ്ധ സെഞ്ച്വറികളടക്കം 362 റണ്‍സ് നേടി ഇന്ത്യന്‍ ബാറ്റിംഗിലെ നിര്‍ണായക ഘടകമായി മഹാരോഗത്തെ പിറകെ പോയി മടങ്ങുന്ന അതേ സമയത്ത് ഒരു ലോകോത്തര ഓള്‍റൗണ്ടറിലേക്കുള്ള യാത്രയിലേക്കുള്ള സമയം കൂടിയായിരുന്നു. Dhanam Cric

ടൂര്‍ണമെന്റ്‌ലെ 15 വിക്കറ്റുകള്‍ അയാളുടെ കരിയറിലെ ഏറ്റവും മികച്ച സമയത്ത് തന്നെയായിരുന്നു. അയര്‍ലണ്ടിന് എതിരെ 50 റണ്‍സും 5 വിക്കറ്റും നേടിയപ്പോള്‍ ലോക കപ്പില്‍ അതുപോലുള്ള ആദ്യത്തെ പ്രകടനം ആയിരുന്നു അത് എന്നത് ഇപ്പോഴും അത്ഭുതകരം ആയിട്ടാണ് തോന്നുന്നത്.

Yuvraj Singh Retires: 5 Times World Cup 2011 Hero Won Games for India

19-ാം വയസ്സില്‍ തുടങ്ങി 30-ാം വയസ്സില്‍ 2011 ലോകകപ്പ് വിജയം വരെയുള്ള തന്റെ സുവര്‍ണ കാലത്ത് ആയാല്‍ നേടിയത് മൂന്നു കിരീടങ്ങള്‍. അതിടെ അയാള്‍ 274 ഏകദിനങ്ങള്‍ കളിച്ച് 13 സെഞ്ച്വറികളും 49 അര്‍ദ്ധ സെഞ്ച്വറികളും നേടിയിരുന്നു. വിധി ചതിച്ചില്ലായിരുന്നുവെങ്കില്‍ 304 ഏകദിനങ്ങളിലും 14 സെഞ്ച്വറികളും 52 അര്‍ദ്ധ സെഞ്ചുറികളിലും 8701 റണ്‍സ് നേട്ടത്തില്‍ ഒതുങ്ങില്ലായിരുന്നു ആ ഇതിഹാസം . അയാള്‍ക്ക് നഷ്ടപ്പെട്ടത് വലിയ വര്‍ഷങ്ങള്‍ ആയിരുന്നു. കുറഞ്ഞത് 400 ലധികം ഏകദിനങ്ങളും 10000ത്തിലധികം റണ്‍സ് 200 ലധികം വിക്കറ്റ് നേട്ടത്തിലും വളരെ എളുപ്പത്തില്‍ എത്തേണ്ടിയിരുന്ന മനുഷ്യന്‍. ഗില്ലി പറഞ്ഞതു പോലെ സച്ചിന്‍ കഴിഞ്ഞാല്‍ ഇന്ത്യയുടെ ‘നെക്സ്റ്റ് ബിഗ് തിംഗ് ‘ ആകേണ്ട ആള്‍ തന്നെയായിരുന്നു ഏകദിന ക്രിക്കറ്റില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഇന്നോളം കണ്ട ഏറ്റവും മികച്ച മാച്ച് വിന്നര്‍ ആയ യുവി.
On this day: Yuvraj Singh ended Australia's hopes in 2011 WC
അണ്ടര്‍ 14 നാഷണല്‍ റോളര്‍ സ്‌കേറ്റിംഗ് ചാമ്പ്യനായ ഒരാള്‍ക്ക് പക്ഷേ ഇന്ത്യന്‍ ക്രിക്കറ്റ് താരം കൂടിയായ പിതാവിന്റെ മേഖലയിലേക്ക് വലിയ താത്പര്യം തോന്നിയിരുന്നില്ല .കളി തുടങ്ങുമ്പോള്‍ ആകട്ടെ അയാള്‍ ശരാശരിയിലും താഴ്ന്ന പ്രകടനം മാത്രമായിരുന്നു പുറത്തെടുത്തും .പിന്നീട് കണ്ടതാകട്ടെ ചരിത്രവും. Dhanam Cric

ഒരാളുടെ മുന്നിലും തലകുനിക്കാത്ത തന്നെയായിരുന്നു യുവി എന്ന മനുഷ്യനെ വ്യത്യസ്തനാക്കിയത്. 2000 ല്‍ അണ്ടര്‍-19 കിരീട വിജയിയായ ടൂര്‍ണമെന്റില്‍ ഓസ്‌ട്രേലിയക്കെതിരെ 25 പന്തില്‍ 58 റണ്‍സ് നേടി അടുത്ത മാച്ചില്‍ ന്യൂസിലന്‍ഡിനെതിരെ 62 പന്തില്‍ നേടിയ 68 റണ്‍സിന് പുറമെ 36 റണ്‍സിന് 4 വിക്കറ്റ് പ്രകടനവും കണ്ടതോടെ ഒരു പുത്തന്‍ താരോദയത്തിന്റെ പിറവി കണ്ടു. അതേവര്‍ഷം ഐസിസി ട്രോഫിയില്‍ കെനിയയില്‍ ഇന്ത്യക്കു വേണ്ടി അരങ്ങേറിയപ്പോള്‍ അയാള്‍ക്കു നേരിടേണ്ടി വന്നതാകട്ടെ ബ്രെറ്റ് ലീയും ഗില്ലസ്പിയും മക്ഗ്രാത്തുമടങ്ങുന്ന ഏറ്റവും മികച്ച പേസ് നിരയെയും. അന്ന് തകര്‍ന്ന ഇന്ത്യയ്ക്ക് വേണ്ടി 80 പന്തില്‍ 84 റണ്‍സ് എടുത്ത് മടങ്ങുമ്പോള്‍ ഉയര്‍ത്തിപ്പിച്ച തല അയാള്‍ മഹാരോഗത്തിന് മുമ്പില്‍ പോലും താഴ്ത്തിയില്ല.

Cricview

യുവി സമ്മാനിച്ച നിമിഷങ്ങള്‍ ഓര്‍മ്മകള്‍ എങ്ങനെ മറക്കും?? 2002ലെ നാറ്റ് വെസ്റ്റ് ഫൈനലില്‍ 63 പന്തിലെ 69, 2007 ലോ ക കപ്പില്‍ ഇന്ത്യയെ 400 കടത്തിയ 46 പന്തില്‍ 83 റണ്‍സ്, 2007-ലെ ടി20 ലോകകപ്പില്‍ 12 പന്തില്‍ 50 കളും ആറു പന്തില്‍ ആറു സിക്‌സറുകളും നേടിയ ഇന്നിംഗ്സ്. ഓസ്‌ട്രേലിയക്കെതിരെ 30 പന്തില്‍ നേടിയ 70 റണ്‍ നേടിയ ഏറ്റവും മികച്ച ഇന്നിംഗ്സ്, അതേ ടൂര്‍ണമെന്റില്‍ ഗാലറി കടത്തിയ 119 മീറ്റര്‍ സിക്‌സര്‍ 2008 ല്‍ ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ സുവര്‍ണ രേഖകളില്‍ എഴുതപ്പെട്ട ചെന്നൈ ടെസ്റ്റില്‍ സച്ചിനൊപ്പം പുറത്താകാതെ നേടിയ 85 റണ്‍, നാല് ഫ്രാഞ്ചൈസികള്‍ക്കൊപ്പം നടത്തിയ ഐപിഎല്‍ പ്രകടനങ്ങള്‍. ഫീല്‍ഡില്‍ സഹ താരങ്ങള്‍ക്ക് പോലും പ്രചോദനമാകുന്ന പറക്കും ക്യാച്ചുകള്‍ മിന്നുന്ന ത്രോകള്‍.

Yuvraj Singh considering retirement, may seek BCCI permission to play private T20 leagues - Sports News

നിങ്ങളുടെ പോരാട്ട വീര്യം ഓരോ യുവതലമുറക്കും പ്രചോദനമാണ്. യുവിക്ക് ഒരു പകരക്കാരന്‍ സംഭവിക്കുന്നുവെങ്കില്‍ അതിനോളം സൗഭാഗ്യം ഇന്ത്യന്‍ ക്രിക്കറ്റിന് വേറെ ലഭിക്കാന്‍ ഇല്ല.