സഞ്ജുവിലെ ബാറ്ററെ ഏറ്റവും മികച്ച രീതില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഈ സമയത്തല്ലെങ്കില്‍ പിന്നെന്നാണ് അവസരം കൊടുക്കുന്നത്?

ഷെമിന്‍ അബ്ദുള്‍മജീദ്

ഒരു കാലത്ത് ഇന്റര്‍നാഷണല്‍ ക്രിക്കറ്റിനെ ഭയപ്പാടോടെയാണ് അയാള്‍ സമീപിച്ചിരുന്നത്. സ്വയം ടാലന്റ് നശിപ്പിക്കുന്നവന്‍ എന്നൊരു ചീത്തപ്പേര് കൂടി അയാള്‍ക്കുണ്ടായിരുന്നു.. പ്രായത്തിന്റെ പക്വമില്ലായ്മയില്‍ അയാള്‍ക്ക് വല്ലപ്പോഴും കിട്ടിയ അവസരങ്ങളൊന്നും മുതലെടുക്കാനും കഴിഞ്ഞിരുന്നില്ല.

ഇന്നയാള്‍ ഒരുപാട് മാറിയിരിക്കുന്നു. വളരെ ശാന്തമായി കളിയെ സമീപിക്കാന്‍ സഞ്ജുവിന് കഴിയുന്നുണ്ട്. തന്റെ ടാലന്റിനെ എങ്ങനെ വിനിയോഗിക്കാം എന്ന് പഠിച്ച് കഴിഞ്ഞിരിക്കുന്നു. ലിമിറ്റഡ് ഓവറില്‍ ഏത് പൊസിഷനിലും കളിക്കാന്‍ കഴിയുമെന്ന് തെളിയിച്ചിരിക്കുന്നു.

മറ്റേത് ടീമിലും ആദ്യ ഇലവനില്‍ സ്ഥാനം ഉറപ്പുള്ള പ്രകടനങ്ങള്‍ നടത്തുന്ന സഞ്ജുവിന് ഇനിയും അവസരം നല്‍കാത്തത് എന്തടിസ്ഥാനത്തിലാണെന്ന് മനസ്സിലാകുന്നില്ല. കരിയറില്‍ തൊട്ടതെല്ലാം പൊന്നാക്കാന്‍ സാധിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് സഞ്ജു കടന്നുപോയിക്കൊണ്ടിരിക്കുന്നത്.

സഞ്ജുവിലെ ബാറ്ററെ ഏറ്റവും മികച്ച രീതില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഈ സമയത്തല്ലെങ്കില്‍ പിന്നെന്നാണ് അവസരം കൊടുക്കുന്നത്? പുതിയ ക്യാപ്റ്റനും പുതിയ സെലക്ടര്‍മാരും അല്‍പം വെളിവോടെയെങ്കിലും ടീം സെലക്ഷനും സ്‌ക്വാഡ് സെലക്ഷനും നടത്തും എന്ന പ്രതീക്ഷയോടെ..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍