ധോണിയുടെ പോളിസിയായിരുന്നേല്‍ സഞ്ജുവിന് ടീമില്‍ വരാന്‍ ഒരു പാടും ഇല്ലായിരുന്നു!

 

ഹാരിസ് മരത്തംകോട്

നോര്‍ത്തിന്ത്യന്‍ ലോബിയും പന്തും കാരണം സഞ്ജുവിന് ഇരിക്കപ്പൊറുതി ഇല്ലാതായി.. കഴിഞ്ഞ രണ്ട് വര്‍ഷമായി കണ്‍സിസ്റ്റന്‍സിയില്‍ പിറകിലായിട്ടും ടോപ്പ് ഫോമിലുള്ള ധവാനെ ഒഴിവാക്കി രോഹിത്തും കോഹ്ലിയും മൂന്ന് ഫോര്‍മാറ്റും കളിക്കുന്നുമുണ്ട്..

ധോണി സാര്‍ ചെയ്ത പോലെ തലമൂത്ത കളിക്കാരോട് ഫോം ആയിട്ട് വാ എന്നോ റോട്ടേഷന്‍ പോളിസി എന്നോ പറഞ്ഞിരുന്നേല്‍ സഞ്ജുവിന് ടീമില്‍ വരാന്‍ ഒരു പാടും ഇല്ല.. ഇപ്പോള്‍ തന്നെ രോഹിത്തിന്റെ ബാക്കപ്പ് ആയി പലരും പറഞ്ഞും തുടങ്ങി.. അപ്പോളാണ് 24 വയസ്സുള്ള പന്തിനെ തട്ടി തന്നെ വേണം സഞ്ജുവിന് കളിക്കാന്‍ എന്ന ആദ്യ കാലത്തെ പല്ലവി തന്നെ പാടി കുറച്ചാളുകള്‍…

അപ്പോള്‍ എന്റെ ചോദ്യം.. ഈ പന്തും സഞ്ജുവും ഒന്നിച്ച് ഇലവനില്‍ കളിച്ചാല്‍ എന്താ ഇത്ര കുഴപ്പം.. ഒരാള്‍ ഓപ്പണ്‍ ചെയ്യട്ടെ.. മറ്റേയാള്‍ ഇപ്പോള്‍ ചെയ്യണ പോലെ കടും വെട്ട് വെട്ടട്ടെ..രണ്ടും ഫോമായാല്‍ ഇന്ത്യക്ക് ബട്ട്‌ലറും ബെയര്‍‌സ്റ്റോയും ഫോമായതിന്റെ അപ്പുറം കിട്ടും..

ഇനി പറയൂ.. പന്തും സഞ്ജുവും ഇലവനില്‍ ഒന്നിച്ച് വന്നാല്‍ എന്താ കുഴപ്പം.. സീനിയര്‍ താരങ്ങളോട് വിരമിച്ച് ഈ കുട്ടിക്കളി ഈ കുട്ടികള്‍ക്ക് കൊടുക്കാന്‍ പറ.. ആയക്കാലത്ത് കളിച്ച പോലെ ഇപ്പോള്‍ പറ്റണം എന്നില്ല..

 

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24 x 7