കോഹ്ലി ആയിരുന്നെങ്കിൽ ബാംഗ്ലൂർ ഇവിടെ വരെ എത്തില്ലായിരുന്നു, വെളിപ്പെടുത്തലുമായി സെവാഗ്

ബാംഗ്ലൂരിനെ സംബന്ധിച്ച് വളരെ മികച്ച ഒരു സീസണായിരുന്നു ഇത്. പുതിയ നായകൻ ഫാഫ് ഡു പ്ലെസിസിന്റെ ക്യാപ്റ്റൻസിയിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റ ഇതുവരെയുള്ള പദ്ധതികൾ ഒകെ . എട്ട് ജയത്തിന്റെയും ആറ് തോൽവിയുടെയും റെക്കോർഡോടെ ആർസിബി 16 പോയിന്റുമായി പട്ടികയിൽ നാലാം സ്ഥാനത്തെത്തി.

ഡു പ്ലെസിസിന്റെ നേതൃത്വത്തിലുള്ള ടീം കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ (എൽഎസ്ജി) എലിമിനേറ്ററിന് തയ്യാറെടുക്കുമ്പോൾ, മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ് ദക്ഷിണാഫ്രിക്കൻ താരത്തെ പ്രശംസിച്ച് രംഗത്ത് എത്തി.

നിലവിലെ ടീം മാനേജ്‌മെന്റിന്റെ പ്രവർത്തനത്തെയും വിരാട് കോഹ്‌ലി ക്യാപ്റ്റനായിരുന്ന കാലത്തെയും താരതമ്യപ്പെടുത്തി, 2-3 മോശം പ്രകടനങ്ങൾക്ക് ശേഷം കളിക്കാരെ പുറത്താക്കുന്ന കോഹ്ലി രീതിയിൽ നിന്നും വിഭിന്നമായ രീതിയാണ് ഇപ്പോൾ ഉള്ള നായകന്റെ എന്നും പറഞ്ഞു.

“സഞ്ജയ് ബംഗാർ മുഖ്യ പരിശീലകനായും പുതിയ ക്യാപ്റ്റനായും വന്നത് ആർസിബിയുടെ ചിന്തകളെ മാറ്റിമറിച്ചു. 2-3 കളികളിൽ മോശം പ്രകടനം നടത്തിയിരുന്ന താരങ്ങളെ പുറത്താക്കുന്ന കോഹ്ലി രീതി നാം കണ്ടതാണ്. എന്നാൽ ബംഗറും ഡു പ്ലെസിസും ടീമിൽ ഉടനീളം ഏറെക്കുറെ സ്ഥിരത നിലനിർത്തി. അനുജ് റാവത്തിന്റെ പാട്ടിദാർ ഒഴികെ, മോശം പ്രകടനം കാരണം അവർ ഒരു മാറ്റവും വരുത്തിയതായി ഞാൻ കരുതുന്നില്ല, ”സെവാഗ് ക്രിക്ക്ബസിൽ പറഞ്ഞു.

Read more

അടുത്ത മത്സരത്തിൽ രാജസ്ഥാനാണ് ബാംഗ്ലൂരിന്റെ എതിരാളികൾ.