വിരാടിനെ പ്രീതിപ്പെടുത്തിയാൽ ഇന്ത്യൻ ടീമിൽ കളിക്കാം, മുൻ ഇന്ത്യൻ സ്റ്റാർ നൽകിയ ഉപദേശത്തെ കുറിച്ച് ബാംഗ്ലൂർ താരം

ഈ വർഷം ആദ്യം നടന്ന ടൂർണമെന്റിന്റെ പതിനഞ്ചാം എഡിഷനിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പം ഐപിഎൽ അരങ്ങേറ്റം കുറിച്ച ബംഗാൾ പേസർ ആകാശ് ദീപ്, വിരാട് കോഹ്‌ലിയെ ഇംപ്രസ് ചെയ്യാൻ കഴിഞ്ഞാൽ തനിക്ക് മികച്ച അവസരമുണ്ടെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരവും ബംഗാൾ സഹതാരവുമായ മനോജ് തിവാരി തന്നോട് പറഞ്ഞതായി പറഞ്ഞു

2021 സീസണിൽ വാഷിംഗ്‌ടൺ സുന്ദറിന് പരിക്കേറ്റപ്പോഴാണ് താരത്തെ ബാംഗ്ലൂർ ടീമിലെടുത്തത് . ഒരു മത്സരം പോലും കളിക്കാൻ താരത്തിന് സാധിച്ചതുമില്ല. എങ്കിലും വിരാട് കോഹ്‌ലിയുടെ അടുത്ത് മതിപ്പുളവാക്കാൻ താരത്തിന് സാധിച്ചു.

മനോജ് (തിവാരി) ഭയ്യ പറഞ്ഞു, ‘വിരാട് ഇന്ത്യയുടെ ക്യാപ്റ്റനാണ്( ആ സമയത്ത്), അദ്ദേഹത്തെ ആകർഷിക്കാൻ നിങ്ങൾക്ക് കഴിഞ്ഞാൽ, നിങ്ങൾക്ക് അടുത്ത സീസണിൽ ഐ‌പി‌എല്ലിൽ കളിക്കാൻ കഴിയും, കൂടാതെ ഇന്ത്യക്ക് വേണ്ടിയും കളിക്കാൻ സാധിക്കും.’ അതായിരുന്നു എന്റെ ലക്ഷ്യം, പരിശീലന മത്സരങ്ങളിൽ മികച്ച പ്രകടനം നടത്താൻ എനിക്ക് കഴിഞ്ഞു, പിന്നീട് ലേലത്തിൽ തിരഞ്ഞെടുക്കപ്പെട്ടു,” ആകാശ് ദീപ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

രഞ്ജി ട്രോഫി സെമിഫൈനലിൽ മധ്യപ്രദേശിനെതിരെ ബംഗാളിന്റെ ബൗളിംഗ് ആക്രമണം നയിക്കുന്ന ആകാശ് ദീപ് പഞ്ചാബ് കിംഗ്സിനെതിരെ ഐപിഎൽ അരങ്ങേറ്റം കുറിച്ചു. മറ്റാരുമല്ല, കോലി തന്നെയാണ് അദ്ദേഹത്തിന് ക്യാപ് നൽകിയത്. ഇതൊരു സ്വപ്ന സാക്ഷാത്കാരമാണെന്ന് ആകാശ് ദീപ് പറഞ്ഞു.

സെമി ഫൈനൽ വരെയുള്ള യാത്രയിൽ 5 വിക്കറ്റ് നേടാനും താരത്തിന് സാധിച്ചു.