ആവശ്യത്തിന് അടി മേടിച്ച് മതിയായെങ്കില്‍ ഇനി എങ്കിലും ഈ താരത്തെ പരിഗണിച്ചൂടെ

അഭിജിത്ത് ചെറുവള്ളി

നിലവില്‍ എക്‌സ്പീരിയന്‍സ് കൊണ്ട് പലര്‍ക്കും മുകളില്‍ ഉള്ള താരം, മികച്ച എക്‌ണോമി റേറ്റൊട് കൂടി പന്തെറിയുന്ന അപൂര്‍വം ചിലരില്‍ ഒരാള്‍. ബാറ്റിംഗ് നിര തകര്‍ന്ന് പോയാല്‍ ഒരു വശത്തു നിന്ന് ടീമിനെ കരകയറ്റാന്‍ പറ്റും വിധം ബാറ്റിംഗ് കൈവശം ഉള്ളവന്‍.

നിര്‍ണായക വിക്കറ്റുകള്‍ എടുത്ത് എതിര്‍ ടീമിനെ സമ്മര്‍ദ്ധത്തില്‍ ആക്കുന്നവന്‍. ഫീല്‍ഡിങ്ങിലും മികച്ചു നില്‍ക്കുന്ന ഓഫ് സ്പിന്നര്‍…. ചഹല്‍ കളിച്ച 3 കളിയിലും നമ്മള്‍ അവനില്‍ പ്രതീക്ഷിച്ച ഇമ്പാക്ട് ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല.. (അടി വാങ്ങുന്നതില്‍ ഒരു മാറ്റവും ഇല്ല)

എങ്കില്‍ ഇനി എങ്കിലും ഈ താരത്തെ പരിഗണിച്ചൂടെ.. രാജസ്ഥാനില്‍ ചഹലിനെ പോലെ തന്നെ മികച്ച ഫോമില്‍ (ബാറ്റിംഗിലും ബൗളിംഗിലും) തന്നെ ആയിരുന്നു അശ്വിനും.. എന്നിട്ടും ബെഞ്ചില്‍ ഇരുത്തിയിരിക്കുന്നു

പണ്ടത്തെ അശ്വിന്റെ കളിയുടെ കാര്യം പറഞ്ഞു ആരും വരണ്ട.. നിലവിലെ ടീമിന്റെ അവസ്ഥ കണ്ട് പറഞ്ഞെന്നെ ഉള്ളു..

Read more

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍