ഡിവില്ലേഴ്‌സും ഗെയിലും ഒഴിഞ്ഞെങ്കിൽ എന്താ, സിക്സർ മഴ തീർക്കാൻ അയാൾ ഉണ്ടല്ലോ

ഈ ഐ.പി.ഏലിന്റെ വെടിക്കെട്ട് താരം ലിവിംഗ്സ്റ്റൺ തന്നെയാണ്. ക്രിസ് ഗെയ്‌ലും ഡിവില്ലേഴ്‌സും ഒരു കാലത്ത് നടത്തിയിരുന്ന സിക്സർ മഴ ആവർത്തിക്കാൻ ദൈവം കൊണ്ടുവന്നതാണ് ലിവിംഗ്സ്റ്റണെ എന്നാണ് ആരാധകർ പറയുന്നത്.

ഈ വർഷവും പ്ലേ ഓഫിൽ എത്താതെ പുറത്തായെങ്കിലും പഞ്ചാബിന്റെ ഒരു ലോങ്ങ് ഇന്വേസ്റ്മെന്റായി താരത്തെ പറയാം. ഇന്നോവേഷൻ എന്ന വാക്കിന്റെ പുതിയ കാലത്തെ പര്യായമായി താരത്തെ കണക്കാകാം. തന്റെ സിക്സർ മികവിനെക്കുറിച്ച് പറയുകയാണ് താരമിപ്പോൾ.

ഇത് എനിക്ക് സ്വാഭാവികമായും കിട്ടിയതാണ്. ബാറ്റ് സ്വിങ് ചെയ്യിക്കാനുള്ള കഴിവ് വന്നുചേർന്നതാണ്. ചില വെസ്റ്റ് ഇന്ത്യൻ താരങ്ങളെ നിങ്ങൾ നോക്കുകയാണെങ്കിൽ, അവർ എന്നെക്കാൾ വളരെ വലുതും ശക്തരുമാണ്. ഒന്നും എന്റെ കഴിവല്ല ആരുടെയൊക്കെ അനുഗ്രഹമാണ്.”

ഈ സീസണിലെ അവസാന മത്സരം വരെ ആവേശം ഉണ്ടാകും. കാരണം പഞ്ചാബിന്റെ എതിരാളികളായ ഹൈദെരാബാദിന് വരെ ചാൻസുണ്ട് പ്ലേ ഓഫിൽ എത്താൻ.