'ക്രിക്കറ്റ് എന്നോട് ദയ കാണിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ റോഡുകളില്‍ പാനിപൂരി വില്‍ക്കുമായിരുന്നു'; വെളിപ്പെടുത്തലുമായി ഇന്ത്യന്‍ താരം

ക്രിക്കറ്റ് തന്നോട് ദയ കാണിച്ചില്ലായിരുന്നെങ്കില്‍ താന്‍ റോഡുകളില്‍ പാനിപൂരി വില്‍ക്കുമായിരുന്നെന്ന് രഞ്ജി താരം ഷെല്‍ഡണ്‍ ജാക്‌സണ്‍. അഞ്ച് വര്‍ഷം ഒരു മത്സരം പോലും കളിക്കാതെ രഞ്ജി ട്രോഫി ടീമില്‍ ഉണ്ടായിരുന്ന നിര്‍ഭാഗ്യവാനായ താരമായിരുന്നു താനെന്നും പിന്നീട് എല്ലാം തന്റെ വഴിക്ക് വന്നെന്നും ഷെല്‍ഡണ്‍ ജാക്‌സണ്‍ പറഞ്ഞു.

’25ാമത്തെ വയസ്സില്‍ ക്രിക്കറ്റ് പൂര്‍ണമായും ഉപേക്ഷിക്കാന്‍ തീരുമാനിച്ച വ്യക്തിയാണ് ഞാന്‍. ഞാന്‍ അഞ്ച് വര്‍ഷം ഒരു മത്സരം പോലും കളിക്കാതെ രഞ്ജി ട്രോഫി ടീമില്‍ ഉണ്ടായിരുന്നു. അപ്പോള്‍ എന്റെ വളരെ അടുത്ത സുഹൃത്തായ ശപത് ഷാ പറഞ്ഞു, ‘നിങ്ങള്‍ ഇത്രയും വര്‍ഷങ്ങള്‍ കഠിനാധ്വാനം ചെയ്തു. ഒരു വര്‍ഷം കൂടി കാത്തിരിക്കൂ. ഒന്നും സംഭവിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് എന്റെ ഫാക്ടറിയില്‍ വന്ന് ജോലി ചെയ്യാം. ഞാന്‍ നിങ്ങള്‍ക്ക് ഒരു ജോലി തരാം. പക്ഷേ നിങ്ങള്‍ക്ക് ഒരു വര്‍ഷം കൂടി കാക്കണം’ എന്ന്.’

KKR batsman Sheldon Jackson bereaved | Sports News,The Indian Express

‘ആ വര്‍ഷം ഞാന്‍ രാജ്യത്തെ എല്ലാ റെക്കോര്‍ഡുകളും തകര്‍ത്തു. ഞാന്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമായി. എനിക്ക് ആ വര്‍ഷത്തില്‍ നാല് സെഞ്ച്വറികള്‍ ലഭിച്ചു, തുടര്‍ച്ചയായി മൂന്ന് സെഞ്ച്വറികള്‍. അവിടെ നിന്ന് എന്റെ കരിയര്‍ ആരംഭിച്ചു. ആ സമയം എനിക്ക് മനസ്സിലായി, എനിക്ക് ജീവിതത്തില്‍ എന്തെങ്കിലും ചെയ്യണമെങ്കില്‍, അത് ഇത് മാത്രമാണെന്ന്. കാരണം എനിക്ക് മറ്റൊന്നും അറിയില്ലായിരുന്നു. എന്റെ ജീവിതത്തില്‍ ഞാന്‍ മറ്റൊന്നും ശ്രദ്ധിച്ചിട്ടില്ല. അല്ലെങ്കില്‍, ക്രിക്കറ്റ് എന്നോട് ദയ കാണിച്ചില്ലായിരുന്നെങ്കില്‍, ഞാന്‍ റോഡുകളില്‍ പാനിപൂരി വില്‍ക്കുമായിരുന്നു’ ഷെല്‍ഡണ്‍ ജാക്‌സണ്‍ പറഞ്ഞു.

Sheldon Jackson IPL Team, Age, Wife, Batting Stats, Height, Career

ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികച്ച പ്രകടനം നടത്തിയിട്ടും സെലക്ടര്‍മാര്‍ തഴഞ്ഞിട്ടിരിക്കുന്ന താരമാണ് ഷെല്‍ഡണ്‍ ജാക്‌സണ്‍. ഐ.പി.എല്ലില്‍ ജാക്‌സണ്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പമാണ്.