ഈ സീസണിലെ പ്രകടനം അടിസ്ഥാനമാക്കി ഒരു ഇന്ത്യന്‍ ടീം തിരഞ്ഞെടുക്കുകയാണെങ്കില്‍ തീര്‍ച്ചയായും സഞ്ജു അതില്‍ ഉള്‍പ്പെട്ടിരിക്കും

ഷൈലേഷ് ബാബു

സഞ്ജു സാംസണ്‍ നേടുന്ന റണ്‍സിനേക്കാള്‍ അദ്ദേഹം ഔട്ട് ആവുന്ന രീതിയാണ് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. സഞ്ജുവിന്റെ ഈ സീസണിലെ പ്രകടന മികവിനെ കുറിച്ച് ആര്‍ക്കും യാതൊരു സംശയം ഉണ്ടാകാനിടയില്ല. കാരണം ഈ സീസണിലെ പ്രകടനം അടിസ്ഥാനമാക്കി ഒരു ഇന്ത്യന്‍ ടീം തിരഞ്ഞെടുക്കുകയാണെങ്കില്‍ തീര്‍ച്ചയായും സഞ്ജു അതില്‍ ഉള്‍പ്പെട്ടിരിക്കും . മാത്രമല്ല അയാള്‍ക്ക് അടുത്ത സീസണില്‍ രാജസ്ഥാന്‍ ക്യാപ്റ്റന്‍ ആയി തുടരാന്‍ കഴിയും എന്നുള്ള കാര്യത്തില്‍ ആര്‍ക്കും യാതൊരു സംശയവുമില്ല.

സീസണില്‍ ഇതുവരെ മുന്നൂറിലധികം റണ്‍സ് നേടി കഴിഞ്ഞു. ഇവിടെ എനിക്ക് തോന്നുന്നത് സഞ്ജുവിനെ ഇഷ്ടപ്പെടുന്നവരില്‍ രണ്ട് തരത്തിലുള്ള ആളുകളാണ് ഉള്ളത്. അതിലൊന്ന് സഞ്ജുവിന്റ മികച്ച ഐപിഎല്‍ പ്രകടനങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നരാണ്. അവര്‍ക്ക് സഞ്ജു നിരന്തരം ബൗണ്ടറികളും സിക്‌സറുകളും നേടുന്നത് കാണാനാണിഷ്ടം. 10 പന്തില്‍ 20 റണ്‍സ് നേടുന്നതും രണ്ടോ മൂന്നോ സിക്‌സ് അടിച്ച് അടുത്ത പന്തില്‍ ഔട്ട് ആയാലും കുഴപ്പമില്ല, നില്‍ക്കുന്ന സമയം ബൗളര്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിക്കുന്ന ഒരു ബാറ്റ്‌സ്മാനായി കാണാനാണ് ആഗ്രഹം.

എന്നാല്‍ മറ്റു ചിലര്‍ക്ക് അങ്ങനെയല്ല. കൂടുതല്‍ പന്തുകള്‍ കളിച്ച് കളിയുടെ സാഹചര്യത്തിനനുസരിച്ച് ഇന്നിംഗ്‌സ് ബില്‍ഡ് ചെയ്യുന്ന ഇന്ത്യന്‍ സെലക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെടുന്ന രീതിയിലുള്ള മികച്ച ഇന്നിംഗ്‌സുകള്‍ കളിക്കുന്ന സഞ്ജുവിനെ കാണാനായിരിക്കും അവര്‍ക്കിഷ്ടം.

അവര്‍ക്ക് സഞ്ജുവിനെ രാജസ്ഥാന്‍ ടീമില്‍ ഒരു ഐപിഎല്‍ വണ്ടര്‍ മാത്രമായി കാണാന്‍ ആഗ്രഹമില്ല അവര്‍ക്ക് അയാളെ ഇന്ത്യന്‍ ടീമില്‍ സ്ഥിരമായി കാണണം നമ്മുടെ കോഹ്ലിയേയും രോഹിത്തിനേയും പോലെ ക്രിക്കറ്റ് ലോകം ആഘോഷിക്കുന്ന ഒരു കളിക്കാരന്‍ ആയി മാറണം.

അതിന് സഞ്ജു ഇതുവരെ നേടിയ റണ്‍സിന്റെ ഇരട്ടിയെങ്കിലും നേടേണ്ടതായിവരും. ചിലരെയെങ്കിലും സഞ്ജുവിന്റെ ഷോര്‍ട്ട് സെലക്ഷന്‍ വേദനിപ്പിക്കുന്നത് അതൊക്കെ കൊണ്ടായിരിക്കും.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍